Webdunia - Bharat's app for daily news and videos

Install App

Bigg Boss Malayalam Season 7: രേണുവിനെ 'സെപ്റ്റിക് ടാങ്ക്' എന്നുവിളിച്ച് അക്ബര്‍; താനൊരു സ്ത്രീയല്ലേയെന്ന് രേണു സുധി (വീഡിയോ)

ഓരോ മത്സരാര്‍ഥിക്കും സഹമത്സരാര്‍ഥികള്‍ ഓമനപ്പേര് നല്‍കണമെന്നാണ് ബിഗ് ബോസ് ആവശ്യപ്പെട്ടത്

രേണുക വേണു
വ്യാഴം, 7 ഓഗസ്റ്റ് 2025 (11:29 IST)
Akbar and Renu Bigg Boss Malayalam

Bigg Boss Malayalam Season 7: ബിഗ് ബോസ് മലയാളം സീസണ്‍ സെവനില്‍ ആദ്യ ദിവസങ്ങളില്‍ തന്നെ തമ്മിലടി രൂക്ഷം. ഒരാഴ്ച പൂര്‍ത്തിയാകും മുന്‍പ് തന്നെ ഹൗസില്‍ പല ഗ്രൂപ്പുകളായി മത്സരാര്‍ഥികള്‍ പിരിഞ്ഞിരിക്കുകയാണ്. 
 
രേണു സുധിയാണ് എല്ലാവരുടെയും ടാര്‍ഗറ്റ്. രേണുവിനെ ഒറ്റപ്പെടുത്തുക എന്നതാണ് അപ്പാനി ശരത്ത്, അക്ബര്‍, അഭിലാഷ് തുടങ്ങിയവരുടെയെല്ലാം ലക്ഷ്യം. അത്തരത്തില്‍ ഒരു ആക്ടിവിറ്റിക്കിടെ രേണുവിനെ അക്ബര്‍ 'സെപ്റ്റിക് ടാങ്ക്' എന്നു വിളിച്ചിരിക്കുകയാണ്. 
 
ഓരോ മത്സരാര്‍ഥിക്കും സഹമത്സരാര്‍ഥികള്‍ ഓമനപ്പേര് നല്‍കണമെന്നാണ് ബിഗ് ബോസ് ആവശ്യപ്പെട്ടത്. ഈ സമയത്ത് അക്ബര്‍ 'സെപ്റ്റിക് ടാങ്ക്' എന്ന പേരാണ് രേണുവിനു നല്‍കിയത്. ഹൗസില്‍ എത്തിയ ശേഷം കുറേ ടോക്‌സിക് കാര്യങ്ങള്‍ രേണുവില്‍ കണ്ടെന്നാണ് അക്ബറിന്റെ ന്യായീകരണം. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Asianet (@asianet)

കേരളത്തിലെ അമ്മമാരെ പ്രതിനിധീകരിച്ചാണ് താന്‍ എത്തിയിരിക്കുന്നതെന്നും താനൊരു സ്ത്രീയും അമ്മയുമാണെന്നും രേണു നൂറയോടു വിഷമം പറയുന്നുണ്ട്. ഓമനപ്പേര് എന്നാണ് ബിഗ് ബോസ് പറഞ്ഞത്, തന്നെ കളിയാക്കാന്‍ വേറെ എന്തൊക്കെ വിളിക്കാമെന്നും രേണു ചോദിക്കുന്നു. വലിയ വിഷമത്തോടെയാണ് രേണുവിനെ ബിഗ് ബോസില്‍ കാണപ്പെടുന്നത്. 
 
നിരവധി പേര്‍ അക്ബറിനെതിരെ രംഗത്തെത്തി. വീക്കെന്‍ഡില്‍ മോഹന്‍ലാല്‍ വരുമ്പോള്‍ അക്ബറിനെ കൊണ്ട് മാപ്പ് പറയിപ്പിക്കണമെന്നും അക്ബര്‍ തന്റെ നിലവാരമാണ് ഇതിലൂടെ കാണിച്ചതെന്നും പ്രേക്ഷകര്‍ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

India - USA Trade:ട്രംപിന്റെ ആവശ്യങ്ങള്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയെ തകര്‍ക്കുന്നത്, പ്രതിരോധിക്കുകയല്ലാതെ മാര്‍ഗമില്ല, പ്രതികരിക്കാതെ പ്രധാനമന്ത്രി

USA - Pakistan: ഇന്ത്യയെ തഴഞ്ഞ അമേരിക്ക പാകിസ്ഥാനുമായി കൂടുതലടുക്കുന്നു, പാക് സൈനിക മേധാവി വീണ്ടും അമേരിക്കയിലേക്ക്, 2 മാസത്തിനിടെ ഇത് രണ്ടാം തവണ

Modi China Visit: അമേരിക്കയ്ക്കെതിരെ സഖ്യം അണിയറയിലോ?, ചൈന സന്ദർശിക്കാൻ മോദി, ഷാങ്ഹായി ഉച്ചക്കോടിയിൽ പങ്കെടുക്കും

India- USA Trade: ഇന്ത്യക്ക് മുകളിൽ 50 ശതമാനം താരിഫിൽ ഒപ്പുവെച്ച് അമേരിക്ക, റഷ്യൻ എണ്ണയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ മൂന്നാഴ്ച സമയം

സെബാസ്റ്റ്യന്‍ ചെറിയ മീനല്ല ! 17-ാം വയസ്സില്‍ ബന്ധുക്കളെ കൊല്ലാന്‍ ശ്രമം; പറമ്പിലെ കുളത്തില്‍ മാംസം തിന്നുന്ന മീനുകള്‍

അടുത്ത ലേഖനം
Show comments