Webdunia - Bharat's app for daily news and videos

Install App

ശ്യാമപ്രസാദിന് മോഹന്‍ലാലിന്‍റെ ഡേറ്റ്, അടിപൊളി സ്ക്രിപ്റ്റിന് അപ്പോള്‍ തന്നെ പച്ചക്കൊടി!

Webdunia
വ്യാഴം, 14 ഡിസം‌ബര്‍ 2017 (18:39 IST)
ചെറിയ പ്രൊജക്ടുകള്‍ക്ക് മോഹന്‍ലാല്‍ സാധാരണയായി ഇപ്പോള്‍ ‘യെസ്’ പറയാറില്ല. ബിഗ്ബജറ്റും ഏറെ അധ്വാനവും ആവശ്യമുള്ള, മാസങ്ങള്‍ നീളുന്ന ഷൂട്ടിംഗ് ഷെഡ്യൂളുകളുള്ള സിനിമകള്‍ക്കാണ് മോഹന്‍ലാല്‍ ഡേറ്റ് നല്‍കാറ്‌. വല്ലപ്പോഴും മാത്രമാണ് അതില്‍ നിന്ന് വ്യത്യസ്തമായ പ്രൊജക്ടുകളോട് മോഹന്‍ലാല്‍ സഹകരിക്കുക.
 
ഈ വര്‍ഷം ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’, അടുത്ത വര്‍ഷം അജോയ് വര്‍മയുടെ ചിത്രം എന്നിവ അത്തരത്തില്‍ പെടുന്നതാണ്. ഇപ്പോഴിതാ, ശ്യാമപ്രസാദിന് മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയിരിക്കുന്നു.
 
ശ്യാമപ്രസാദ് ഒരു മോഹന്‍ലാല്‍ ചിത്രം ചെയ്യണമെന്ന ആഗ്രഹം ഏറെക്കാലമായി മനസില്‍ സൂക്ഷിക്കുന്നയാളാണ്. കഴിഞ്ഞ ദിവസം അദ്ദേഹം നല്‍കിയ സ്ക്രിപ്റ്റ് മോഹന്‍ലാലിന് ഏറെ ഇഷ്ടമായി. പ്രൊജക്ടുമായി മുന്നോട്ടുപോകാന്‍ മോഹന്‍ലാല്‍ പച്ചക്കൊടി കാട്ടുകയും ചെയ്തു.
 
എന്നാല്‍ 2018ല്‍ ഈ സിനിമ സംഭവിക്കാന്‍ സാധ്യത കുറവാണ്. അത്രമാത്രം തിരക്കേറിയ ഷെഡ്യൂളുകളിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍. അടുത്ത വര്‍ഷം മധ്യത്തോടെ ശ്യാമപ്രസാദ് ചിത്രത്തിന് സമയം കണ്ടെത്താനാണ് മെഗാതാരം ശ്രമിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലില്‍ മിസൈല്‍ ആക്രമണം; വിക്ഷേപിച്ചത് യമനില്‍ നിന്ന്

അഹമ്മദാബാദ് വിമാന ദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഓഫീസില്‍ പാര്‍ട്ടി; എയര്‍ ഇന്ത്യ നാല് മുതിര്‍ന്ന ജീവനക്കാരെ പുറത്താക്കി

ഇനി പോസ്‌റ്റോഫീസുകളില്‍ ഡിജിറ്റലായി പണം അടയ്ക്കാം; ഓഗസ്റ്റ് മുതല്‍ നടപ്പിലാകും

തിരുവനന്തപുരത്ത് ദിവസങ്ങളായി കേടായി മഴയത്ത് കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനം സുരക്ഷിതമെന്ന് യുകെ; 24 മണിക്കൂര്‍ ഉപഗ്രഹ നിരീക്ഷണം

മതമൗലികവാദികളുടെ എതിര്‍പ്പിനു പുല്ലുവില; 'സൂംബ' തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി, ത്രില്ലടിച്ച് കുട്ടികള്‍ (വീഡിയോ)

അടുത്ത ലേഖനം
Show comments