അയാളോടു മാത്രമേ എനിക്ക് ആരാധനയും ഇഷ്ടവും തോന്നിയിട്ടുള്ളൂ; അമല പോള്‍ പറയുന്നു !

തനിക്കേറ്റവും പ്രിയപ്പെട്ട ആ വ്യക്തിയെ കുറിച്ചു അമല പോൾ പറയുന്നു

വ്യാഴം, 14 ഡിസം‌ബര്‍ 2017 (15:05 IST)
സിനിമാ മേഖലയില്‍ തനിക്കേറ്റവും പ്രിയങ്കരനായ വ്യക്തി ആരാണെന്ന് വെളിപ്പെടുത്തലുമായി അമല പോള്‍. മമ്മൂട്ടി നായകനായെത്തിയ ‘ഭാസ്‌കര്‍ ദി റാസ്‌കലി’ന്റെ തമിഴ് റീമേക്കായ ‘ഭാസ്‌കര്‍ ഒരു റാസ്‌കലി’ന്റെ ഓഡിയോ ലോഞ്ചില്‍ വച്ചാണ് അമല ഇക്കാര്യം വെളിപ്പെടുത്തിയത്. അരവിന്ദ് സ്വാമിയാണ് തനിക്കേറ്റവും പ്രിയപ്പെട്ട താരമെന്നാണ് ആ വേദിയില്‍ അമല പോള്‍ പറഞ്ഞത്. 
 
‘ഭാസ്‌കര്‍ ഒരു റാസ്‌കലി’ല്‍ അരവിന്ദ് സ്വാമിയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് ഒരുപാടു സന്തോഷമുണ്ടെന്നും താരം പറഞ്ഞു. ഈ ഒരു സിനിമയെ വളരെ അഭിനിവേശത്തോടെ സമീപിച്ച ഇതിന്റെ നിര്‍മാതാവ് മുരുഗന്‍ സാറിനോട് നന്ദി അറിയിക്കുന്നു. മാത്രമല്ല ഒരു സിദ്ധിഖ് ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും അമല കൂട്ടിച്ചേര്‍ത്തു.
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ട്രോളർമാരേ... ഇതിലേ.. ഇതിലേ.. - വമ്പിച്ച ട്രോൾ മത്സരം, ഒന്നാം സമ്മാനം 15000 രൂപ!