Publish Date: Fri, 16 Sep 2022 (13:34 IST)
Updated Date: Fri, 16 Sep 2022 (13:38 IST)
മോഹൻലാലുമായുള്ള തൻ്റെ ബന്ധത്തെ വിശദീകരിച്ച് സംവിധായകൻ സിബി മലയിൽ. നേരത്തെ മോഹൻലാലുമായി ബന്ധപ്പെടാൻ പഴയത് പോലെ തനിക്ക് കഴിയുന്നില്ലെന്നും മോഹൻലാലുമൊത്ത് ഇനിയുമൊരു സിനിമ ഉണ്ടാകാൻ സാധ്യതയില്ലെന്നും സിബി മലയിൽ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ കൊത്ത് എന്ന തൻ്റെ പുതിയ സിനിമയുടെ പ്രമോഷനിടെയാണ് സിബി മലയിൽ മനസ്സ് തുറന്നിരിക്കുന്നത്.
മോഹൻലാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ സൂപ്പർ ഹ്യൂമൺ വേഷങ്ങളിലേക്ക് മാറി. ഞാൻ ചെയ്തിരുന്ന കാലത്തെ അടുത്ത വീട്ടിലെ പയ്യൻ ഇമേജിൽ നിന്നും ലാൽ വലിയ താരമായി മാറി. അത്തരത്തിലുള്ള ചിത്രങ്ങൾ ചെയ്യാൻ എന്നെ പോലുള്ള സംവിധായകനെയല്ല ആവശ്യം. ഇരുപത്തൊമ്പതാം വയസിൽ കിരീടവും ദശരഥവും ചെയ്ത നടനാണ് മോഹൻലാൽ. ഇരുപത്തൊമ്പതാം വയസിൽ അത്തരം വേഷങ്ങൾ ചെയ്യാനാകുന്ന നടന്മാർ ഇപ്പോൾ നമുക്കില്ല.
ഇന്നും നമ്മൾ എടുത്തുപറയുന്നത് ലാലിൻ്റെ ആ സിനിമകളെയാണ്. ആ ലെവലിലോട്ട് വെയ്കാവുന്ന ഒരു നടൻ നമുക്കില്ല. ഫഹദ്, റോഷൻ,ആസിഫ് എന്നിങ്ങനെ അഭിനേതാക്കളുണ്ടെങ്കിലും അവർക്കാർക്കും അതിനുള്ള അവസരമോ ഭാഗ്യമോ ലഭിച്ചിട്ടില്ല. എത്തിയാൽ ചെയ്യാൻ പ്രാപ്തിയുള്ളവരാണ് ഇവരെല്ലാവരും സിബി മലയിൽ പറഞ്ഞു.