Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാളികളെ പൊട്ടിച്ചിരിപ്പിച്ചിട്ടും ഈ മോഹന്‍ലാല്‍ ചിത്രം തിയറ്ററുകളില്‍ വലിയ വിജയമായില്ല ! കാരണം ഇതാണ്

മിനിസ്‌ക്രീനില്‍ ഏറ്റവും റിപ്പീറ്റ് വാച്ചബിലിറ്റിയുള്ള മോഹന്‍ലാല്‍ ചിത്രമാണ് മിന്നാരം

മലയാളികളെ പൊട്ടിച്ചിരിപ്പിച്ചിട്ടും ഈ മോഹന്‍ലാല്‍ ചിത്രം തിയറ്ററുകളില്‍ വലിയ വിജയമായില്ല ! കാരണം ഇതാണ്
, വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (12:42 IST)
തൊണ്ണൂറുകളിലാണ് മോഹന്‍ലാലിന്റെ മുഴുനീള കോമഡി ചിത്രങ്ങള്‍ തിയറ്ററുകളില്‍ വന്‍ തരംഗം തീര്‍ത്തിരുന്നത്. അതില്‍ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളെല്ലാം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഇന്നും ടിവിയില്‍ വരുമ്പോള്‍ മലയാളികള്‍ കാണുന്ന കൂടുതല്‍ സിനിമകളും മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്നവയാണ്. 
 
മിനിസ്‌ക്രീനില്‍ ഏറ്റവും റിപ്പീറ്റ് വാച്ചബിലിറ്റിയുള്ള മോഹന്‍ലാല്‍ ചിത്രമാണ് മിന്നാരം. 1994 സെപ്റ്റംബര്‍ 16 നാണ് മിന്നാരം റിലീസ് ചെയ്തത്. മിന്നാരത്തിന് ഇന്നേക്ക് 28 വയസ്സായി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മിന്നാരത്തില്‍ ശോഭനയായിരുന്നു നടി. തിലകന്‍, ജഗതി, വേണു നാഗവള്ളി, ശങ്കരാടി, മണിയന്‍പിള്ള രാജു തുടങ്ങി വന്‍ താരനിര ഈ സിനിമയില്‍ അണിനിരന്നു. കംപ്ലീറ്റ് ഫണ്‍ പാക്കേജ് ആയിരുന്നു മിന്നാരം. എന്നാല്‍, തിയറ്ററുകളില്‍ മിന്നാരം അത്ര വലിയ വിജയമായിരുന്നില്ല. പില്‍ക്കാലത്ത് സിനിമ മിനിസ്‌ക്രീനിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. 
 
മിന്നാരത്തിന്റെ ക്ലൈമാക്‌സില്‍ ശോഭനയുടെ കഥാപാത്രം മരിക്കുന്നത് കാണിക്കുന്നുണ്ട്. നായികയുടെ മരണം ഒരു ട്രാജിക്ക് എന്‍ഡാണ് സിനിമയ്ക്ക് കൊടുക്കുന്നത്. അക്കാലത്ത് ഈ ക്ലൈമാക്‌സ് അത്രത്തോളം സ്വീകരിക്കപ്പെടാത്തതാണ് സിനിമ വേണ്ടത്ര വിജയമാകാതിരിക്കാന്‍ കാരണം. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായിക, രജനികാന്തിനൊപ്പം അഭിനയിക്കുമ്പോള്‍ ഇങ്ങനെ; ഈ നടിയെ മനസ്സിലായോ?