Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നാലുമണി പൂവേ'; 'മഹേഷും മാരുതിയും' ആദ്യഗാനം പുറത്ത്

'നാലുമണി പൂവേ'; 'മഹേഷും മാരുതിയും' ആദ്യഗാനം പുറത്ത്

കെ ആര്‍ അനൂപ്

, ചൊവ്വ, 24 ജനുവരി 2023 (17:05 IST)
ആസിഫ് അലിയുടെ ഉടനെ റിലീസിന് എത്തുന്ന സിനിമയാണ് 'മഹേഷും മാരുതിയും' ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റോടെ ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. ഇപ്പോഴിതാ സിനിമയിലെ ആദ്യ ഗാനം പുറത്തുവന്നു. നാലുമണി പൂവേ എന്ന് തുടങ്ങുന്ന ഗാനമാണ് എത്തിയത്.
 
 ആലാപനം: ഹരിശങ്കര്‍
 വരികള്‍: ബി കെ ഹരിനാരായണന്‍
12 വര്‍ഷങ്ങള്‍ക്കു ശേഷം ആസിഫ് അലിയുടെ നായികയായി മംമ്ത മോഹന്‍ദാസ് എത്തുന്നു എന്നതാണ് പ്രത്യേകത.സേതു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 1984 മോഡല്‍ മാരുതി 800 കാറാണ് മറ്റൊരു താരം.
 
ഹാസ്യത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കി നിര്‍മ്മിക്കുന്ന ചിത്രത്തിന് സേതു കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നു.
 
ഷിജു, ജയകൃഷ്ണന്‍, പ്രേംകുമാര്‍, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
മണിയന്‍പിള്ളരാജു പ്രൊഡക്ഷന്‍സും വി.എസ്.എല്‍ ഫിലിം ഹൗസും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതിയ ഉയരങ്ങള്‍ തേടി അജിത്ത്, തുനിവ് കളക്ഷന്‍ റിപ്പോര്‍ട്ട്