ചിത്ത എന്ന സിനിമയിലൂടെ തമിഴ് സിനിമയില്‍ ശ്രദ്ധേയനായ സംവിധായകനാണ് എസ് യു അനില്‍കുമാര്‍. ഏറെ നിരൂപക പ്രശംസ നേടിയ ചിത്തയ്ക്ക് ശേഷം വിക്രമിനെ നായകനാക്കിയുള്ള സിനിമയുടെ പണിപ്പുരയിലാണ് അരുണ്‍. വെട്രിമാരന്‍ സിനിമകളെ പോലെ ശക്തമായ പ്രമേയവും മാസും അടങ്ങിയതാകും പുതിയ സിനിമയെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. വിക്രമിനൊപ്പം എസ് ജെ സൂര്യ, ദുഷറ വിജയന്‍ എന്നിവരാണ് സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. മലയാളത്തില്‍ നിന്നും സുരാജ് വെഞ്ഞാറമൂടും സിദ്ദിഖും സിനിമയുടെ ഭാഗമാകുന്നുണ്ട്.
2 ഭാഗങ്ങളായി ഇറങ്ങുന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ആദ്യം പുറത്തിറങ്ങുക. സിനിമയുടെ 4 മിനിറ്റോളം ദൈര്‍ഘ്യം വരുന്ന ടീസര്‍ വിക്രമിന്റെ പിറന്നാള്‍ ദിനത്തില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ജിവി പ്രകാശ് സംഗീതം ചെയ്യുന്ന സിനിമയുടെ ഛായാഗ്രഹണം തേനി ഈശ്വരാണ്. മികച്ച അഭിനേതാക്കള്‍ അണിനിരക്കുന്ന സിനിമ തമിഴ് സിനിമയിലെ മികച്ച സിനിമയാകുമെന്നാണ് കണക്കാക്കുന്നത്.