Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈദ് ദിനത്തില്‍ പുതിയ ചിത്രത്തിന് പേരായി,'അഡിയോസ്, അമിഗോ', പ്രതീക്ഷയോടെ ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും

ആസിഫ് അലിയും Asif Ali സുരാജ് വെഞ്ഞാറമൂടും Suraj Venjramoodu Presenting the First look of 'ADIOS AMIGO'

കെ ആര്‍ അനൂപ്

, ബുധന്‍, 10 ഏപ്രില്‍ 2024 (12:32 IST)
ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് പേരായി.ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ ഈദ് ദിനത്തില്‍ പുറത്തിറങ്ങി.'അഡിയോസ്, അമിഗോ'എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
 
നവാഗതനായ നഹാസ് നാസര്‍ സംവിധാനം ചെയ്യുന്നു. തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടര്‍ കൂടിയായിരുന്ന നഹാസ് നാസര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.
ആഷിക് ഉസ്മാന്‍ പ്രൊഡക്ഷസിന്റെ പതിനഞ്ചാമത് സിനിമ കൂടിയാണിത്. ചിത്രീകരണം നേരത്തെ ആരംഭിച്ചു.
 
ചിത്രീകരണം ഫെബ്രുവരി 12നാണ് ആരംഭിച്ചത്.കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റ ക്യാമറ ജിംഷി ഖാലിദും സംഗീതം ഗോപി സുന്ദറും നിര്‍വ്വഹിക്കുന്നു.
 
എഡിറ്റിംഗ്- നിഷാദ് യൂസഫ്, ആര്‍ട്ട്- ആഷിഖ് എസ്., ഗാനരചന- വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുധര്‍മ്മന്‍ വള്ളിക്കുന്ന്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ഞുമ്മല്‍ ബോയ്‌സിനു ശേഷം 'ഡ്രീം ബിഗ് ഫിലിംസ് ' വിതരണത്തിന് ഏറ്റെടുത്തിരിക്കുന്ന സിനിമ,'പഞ്ചവത്സര പദ്ധതി' റിലീസ് പ്രഖ്യാപിച്ചു