Webdunia - Bharat's app for daily news and videos

Install App

Fighter: 90 ശതമാനം പേരും വിമാനത്തിൽ കയറിയിട്ടില്ല, ഫൈറ്ററിന്റെ പരാജയകാരണം വ്യക്തമാക്കി സംവിധായകൻ

അഭിറാം മനോഹർ
ഞായര്‍, 4 ഫെബ്രുവരി 2024 (12:45 IST)
ഹൃത്വിക് റോഷന്‍ സിനിമയായ ഫൈറ്റര്‍ ബോക്‌സോഫീസില്‍ പരാജയമാകാന്‍ കാരണം പ്രേക്ഷകരുടെ അറിവില്ലായ്മയാണെന്ന വാദവുമായി സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ്. സിനിമ വേണ്ടത്ര ശ്രദ്ധ നേടാന്‍ കഴിയാതെ പോയതിന്റെ കാരണം 90 ശതമാനം ഇന്ത്യയ്ക്കാരും വിമാനത്തില്‍ കയറാത്തതുകൊണ്ടാണെന്ന് സംവിധായകന്‍ പറയുന്നു. ശരിക്കും പറഞ്ഞാല്‍ 90 ശതമാനം ആളുകളും വിമാനത്തിലോ വിമാനത്താവളത്തിലോ കയറാത്തത് കൊണ്ടാണ് ചിത്രം പരാജയമായത്. അങ്ങനെയുള്ളവര്‍ക്ക് ആകാശത്ത് സംഭവിക്കുന്നത് മനസിലാകുമെന്ന് കരുതുന്നില്ല.
 
സംവിധായകന്റെ ഈ പ്രസ്താവനക്കെതിരെ വലിയ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ വരുന്നത്. സിനിമയുടെ ഓപ്പണിംഗ് കളക്ഷന്‍ കുറയാനുള്ള കാരണമെന്തെന്ന ചോദ്യത്തിനായിരുന്നു സംവിധായകന്റെ വിശദീകരണം. ഫൈറ്റര്‍ ഇന്ത്യന്‍ സിനിമയിലെ ഒരു വലിയ കുതുച്ചുചാട്ടമാണ്. ഇത്തരം സിനിമകള്‍ അധികം വന്നിട്ടില്ല. വലിയ താരങ്ങളെയും സംവിധായകരെയും മാത്രമാണ് പ്രേക്ഷകര്‍ക്ക് പരിചയം ഇതിനിടയില്‍ ഈ ഫ്‌ളൈറ്റുകള്‍ക്ക് എന്ത് കാര്യമെന്ന് ആളുകള്‍ കരുതും. കാരണം നമ്മുടെ നാട്ടിലെ 90 ശതമാനം പേരും വിമാനത്തിലോ വിമാനത്താവളത്തിലോ കയറിയിട്ടില്ല. ഇത്തരം കഥ കാണുമ്പോള്‍ അത് അന്യഗ്രഹജീവികളെ പോലെ തോന്നും. സിദ്ധാര്‍ഥ് ആനന്ദ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; മൂന്ന് കുട്ടികളുടെ പിതാവായ ആള്‍ അറസ്റ്റില്‍

കോണ്‍ഗ്രസ് ഭരിക്കുന്ന സൊസൈറ്റിയില്‍ സാമ്പത്തിക തട്ടിപ്പ്; സെക്രട്ടറി സിന്ധു അറസ്റ്റില്‍

ടെക്‌നോ പാര്‍ക്കില്‍ ജോലി വാഗ്ദാനം നല്‍കി പണം തട്ടി; രണ്ട് യുവതികള്‍ അറസ്റ്റില്‍

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: വയനാട്ടില്‍ നിന്ന് 16 ലക്ഷം രൂപ പിടിച്ചെടുത്തു

'തിരഞ്ഞെടുപ്പിനു ശേഷം ചിലത് പറയാനുണ്ട്'; ഇടഞ്ഞ് മുരളീധരന്‍, പാലക്കാട് 'കൈ' പൊള്ളുമോ?

അടുത്ത ലേഖനം
Show comments