ഹൃത്വിക് റോഷന്റെ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് 'ഫൈറ്റര്‍'. മികച്ച റിവ്യൂകളും പ്രേക്ഷക പ്രതികരണങ്ങളും വന്നതോടെ ആദ്യ ദിവസത്തേക്കാള്‍ മികച്ച കളക്ഷന്‍ രണ്ടാം ദിനം സിനിമയ്ക്ക് നേടാനായി. രണ്ടുദിവസം കൊണ്ട് ചിത്രം ഇന്ത്യയില്‍ നിന്ന് 61.5 കോടിരൂപ നേടിക്കഴിഞ്ഞു.
ആദ്യ ദിവസം ഫൈറ്റര്‍ 22.5 കോടി രൂപയാണ് സ്വന്തമാക്കിയത്. മികച്ച അഭിപ്രായങ്ങളുടെ തുടങ്ങിയതിനാല്‍ രണ്ടാം ദിനം കൂടുതല്‍ ആളുകള്‍ തിയറ്ററുകളില്‍ എത്തി.രണ്ടാം ദിനം 39 കോടി നേടാന്‍ ചിത്രത്തിനായി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷാരൂഖിന്റെ 'പഠാന്' ശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമായതിനാല്‍ വലിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു.ദീപിക പദുകോണ്‍, അനില്‍ കപൂര്‍, കരണ്‍ സിങ് ഗ്രോവര്‍, അക്ഷയ് ഒബ്‌റോയി, സഞ്ജീത ഷെയ്ക്ക് തുടങ്ങിയ താരനിര അണിനിരക്കുന്നു എന്നതാണ് മറ്റൊരു ആകര്‍ഷണം. 250 കോടിയാണ് സിനിമയുടെ ബജറ്റ്.
ALSO READ: എന്താണ് അവൻ ഉദ്ദേശിക്കുന്നത്, ഗില്ലിനെതിരെ പൊട്ടിത്തെറിച്ച് ഗവാസ്കർ
രമോണ്‍ ചിബ്, സിദ്ധാര്‍ഥ് ആനന്ദ് തുടങ്ങിയവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.വിയാകോം 18 സ്റ്റുഡിയോസും മര്‍ഫ്‌ലിക്‌സ് പിക്‌ചേഴ്‌സും ചേര്‍ന്ന് ചിത്രം നിര്‍മ്മിച്ചു.