മലയാളത്തിലെ ഐകോണിക് ഫിഗർ അദ്ദേഹമാണ്, ഇപ്പോഴും ഒരു മാറ്റവുമില്ല: സിമ്രാൻ

മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് സിമ്രാൻ.

നിഹാരിക കെ.എസ്
തിങ്കള്‍, 2 ജൂണ്‍ 2025 (16:42 IST)
നിരവധി സിനിമകളിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ താരമാണ് സിമ്രാന്‍. മലയാളത്തിൽ സിമ്രാൻ അധികം സിനിമകൾ ചെയ്തില്ല. തമിഴിലാണ് സിമ്രാൻ തിളങ്ങിയത്. എന്നിരുന്നാലും സിമ്രാന് മലയാളത്തിലും നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ, മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് സിമ്രാൻ.
 
മമ്മൂട്ടി സാറിന്റെ കൂടെ ഞാന്‍ ഒരേ ഒരു സിനിമയാണ് ചെയ്തതെന്നും ഇന്ദ്രപ്രസ്ഥം ആയിരുന്നു ആ ചിത്രമെന്നും താരം പറഞ്ഞു. ഒരു തമിഴ് ചാനലില്‍ സംസാരിക്കുകയായിരുന്നു നടി. ഒരു ഐക്കോണിക് ഫിഗറാണ് മമ്മൂട്ടി. അദ്ദേഹം ഇപ്പോഴും അങ്ങനെ തന്നെയാണ്. കുറച്ചുപോലും മാറിയിട്ടേ ഇല്ല എന്നും താരം പറഞ്ഞു. മമ്മൂട്ടിക്കൊപ്പം ഇന്ദ്രപ്രസ്ഥം എന്ന സിനിമയിൽ സിമ്രാൻ അഭിനയിച്ചിട്ടുണ്ട്. ആ സിനിമയെ കുറിച്ചും അതിൽ അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചുമാണ് സിമ്രാൻ പുതിയ അഭിമുഖത്തിൽ സംസാരിച്ചത്.
 
‘മമ്മൂട്ടി സാറിന്റെ കൂടെ ഞാന്‍ ഒരേ ഒരു സിനിമയാണ് ചെയ്തത്. ഇന്ദ്രപ്രസ്ഥം. അത് ഇവിടെ തമിഴ്നാട്ടില്‍ റിലീസ് ചെയ്യുമ്പോള്‍ ഡല്‍ഹി ദര്‍ബാര്‍ എന്നായിരുന്നു പേര്. അതിന്റെ മ്യൂസിക് ഡയറക്ടര്‍ വിദ്യാസാഗര്‍ ആയിരുന്നു. ഞാന്‍ ആ സിനിമയില്‍ മമ്മൂട്ടി സാറിന്റെ പെയര്‍ അല്ലായിരുന്നു. നല്ല രണ്ട് പാട്ടുകളുണ്ട് ആ പടത്തില്‍. വിദ്യാസാഗര്‍ സാറിന്റെ സംഗീതം അടിപൊളിയാണ്. അതായിരുന്നു എന്റെ ആദ്യത്തെ സൗത്ത് ഇന്ത്യന്‍ മൂവി. തമിഴിന് മുമ്പ് ഞാന്‍ ചെയ്തത് ഇന്ദ്രപ്രസ്ഥമാണ്. അതിന് ശേഷമാണ് തമിഴില്‍ നേരുക്ക് നേര്‍ ചെയ്തത്. മമ്മൂട്ടി സാറിന്റെ ബസൂക്ക കണ്ടിരുന്നു. അദ്ദേഹം ഒരു ഐക്കോണിക് ഫിഗറാണ്. അദ്ദേഹം ഇപ്പോഴും അങ്ങനെ തന്നെയാണ്. കുറച്ചുപോലും മാറിയിട്ടേ ഇല്ല,’ സിമ്രാൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡോക്ടറുടെ 8 വര്‍ഷത്തെ പോരാട്ടം: തെറ്റിദ്ധരിപ്പിക്കുന്ന ORS പാനീയങ്ങള്‍ FSSAI നിരോധിക്കുന്നു

അമീബിക് മസ്തിഷ്‌ക ജ്വരത്തിനും തെരുവ് നായ്ക്കളുടെ ശല്യത്തിനും കാരണം കേരളത്തിലെ മാലിന്യ സംസ്‌കരണത്തിലെ അപാകതയാണെന്ന് ഡോ ഹാരിസ് ചിറക്കല്‍

നെതന്യാഹു രാജ്യത്ത് പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments