ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ അവസാനിപ്പിക്കുന്നു

ഹേമ കമ്മിറ്റി റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം.

നിഹാരിക കെ.എസ്
തിങ്കള്‍, 2 ജൂണ്‍ 2025 (14:50 IST)
വിവാദമായ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ അവസാനിപ്പിക്കാൻ അന്വേഷണ സംഘം. മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലാത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 35 കേസുകളാണ് പൊലീസ് അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം. 
 
ഇതിനോടകം 21 കേസുകൾ അവസാനിപ്പിച്ച് പ്രത്യേക സംഘം റിപ്പോർട്ട് നൽകി. ബാക്കി കേസുകൾ ഈ മാസം അവസാനിപ്പിക്കുമെന്നാണ് അന്വേഷണസംഘം അറിയിക്കുന്നത്. മലയാള സിനിമയെ ഒന്നടങ്കം പിടിച്ചുലച്ചാണ് സർക്കാർ നിയോഗിച്ച് ഹേമകമ്മിറ്റി റിപ്പോ‍ർട്ടിൻെറ ഭാഗങ്ങൾ പുറത്തുവന്നത്. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന പരാതികളിൽ പല നടന്മാരും കുടുങ്ങിയിരുന്നു. തൊഴിലടത്തുണ്ടായ തിക്താനുഭവങ്ങളും സിനിമയിൽ അവസരം ലഭിക്കാൻ നേരിടേണ്ട വന്ന ദുരിതാനുഭവങ്ങളും വിവരിക്കുന്ന മൊഴികൾ പുറത്ത് വന്നത് മലയാള സിനിമയെ പിടിച്ച് കുലുക്കുന്നതായിരുന്നു.
 
കമ്മിറ്റി ശുപാർശകൾക്ക് പിന്നാലെ മോശം അനുഭവങ്ങളുണ്ടായവർ പരാതിയുമായി വന്നതോടെയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. കമ്മിറ്റിയിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കോടതി നിർദ്ദേശപ്രകാരമാണ് 35 കേസുകൾ പൊലിസ് രജിസ്റ്റർ ചെയ്തത്. ക്രൈം ബ്രാ‌‌‌ഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകൾ പ്രത്യേക സംഘത്തിലെ വിവിധ അംഗങ്ങൾക്ക് നൽകി. മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നായിരുന്നു നോട്ടീസിന് നൽകിയ മറുപടി.
 
കോടതി മുഖേനയും മൊഴി നൽകിവർക്ക് നോട്ടീസ് അയച്ചു. കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് ചലച്ചിത്ര പ്രവർത്തകരായ സ്ത്രീകൾ മൊഴി നൽകിയതോടെ 21 കേസുകളുടെ തുടർ നടപടിയും അവസാനിപ്പി ച്ച് കോടതിക്ക് പ്രത്യേക സംഘം റിപ്പോർട്ട് നൽകി. ബാക്കി 14 കേസുകളിലും ഇതേ നിലപാടാണ് മൊഴി നൽകിയവർ ആവർത്തിച്ചത്. ചിലർ കോടതിയിൽ മൊഴി നൽകാൻ വിമുഖത കാണിച്ചു. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം റിപ്പോർട്ട് ഈ മാസം കോടതിയിൽ നൽകുന്നതോടെ ഹേമകമ്മിറ്റിയിൽ എടുത്ത എല്ലാ കേസുകളും അവസാനിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭീഷണിപ്പെടുത്തി, ഗർഭച്ഛിദ്രത്തിനുള്ള ഗുളിക കഴിച്ചെന്ന് വീഡിയോ കോളിലൂടെ ഉറപ്പുവരുത്തി, രാഹുൽ മാങ്കൂട്ടത്തിലെതിരെയുള്ളത് ഗുരുതര ആരോപണങ്ങൾ

ചോദിച്ചതെല്ലാം വാരിക്കോരി; ജമാഅത്തെ ഇസ്ലാമിക്കു വന്‍ പരിഗണന, 300 പഞ്ചായത്തില്‍ നേരിട്ട് സീറ്റ് വിഭജനം

അന്തസ്സും മാന്യതയും ഉണ്ടെങ്കില്‍ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം; മന്ത്രി വി ശിവന്‍കുട്ടി

ബഹുഭാര്യത്വം നിരോധിക്കുന്ന ബില്‍ പാസാക്കി അസം നിയമസഭ; ലംഘിച്ചാല്‍ ഏഴുവര്‍ഷം വരെ തടവ്

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; അഞ്ചുപേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments