Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sindhu Krishna: അമ്മൂമ്മയാകുന്നെന്ന തോന്നൽ ഇല്ല, അഹാന ജനിച്ചപ്പോൾ അമ്മയെന്ന തോന്നലും എനിക്കില്ലായിരുന്നു: സിന്ധു കൃഷ്ണ

അമ്മൂമ്മയാകുന്നെന്ന തോന്നൽ തനിക്കില്ലെന്ന് സിന്ധു പറയുന്നു.

Sindhu Krishna

നിഹാരിക കെ.എസ്

, ബുധന്‍, 2 ജൂലൈ 2025 (14:18 IST)
കൃഷ്ണ കുമാർ കുടുംബത്തിലേക്ക് കുഞ്ഞ് അതിഥി വരാൻ പോകുകയാണ്. ദിയയുടെ ഡെലിവറിക്കായി കാത്തിരിക്കുകയാണ് കുടുംബവും ആരാധകരും. ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളെല്ലാം താര കുടുംബം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. കുഞ്ഞ് പിറക്കാനിരിക്കെ ദിയയുടെ അമ്മ സിന്ധു കൃഷ്ണ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മൂമ്മയാകുന്നെന്ന തോന്നൽ തനിക്കില്ലെന്ന് സിന്ധു പറയുന്നു.
 
അമ്മൂമ്മയാകാൻ പോകുന്നെന്ന തോന്നലില്ല. ക്രമേണ വരുമായിരിക്കും. ഓസി ഡെലിവറി ചെയ്യാൻ പോകുമ്പോൾ എന്റെ മനസിൽ അഞ്ചാമത്തെ ബേബി വരാൻ പോകുന്നത് പോലെയാണ്. ഹൻസുവിന്റെ ഇളയ ആൾ വരാൻ പോകുന്നു. മുത്തശ്ശിയെന്ന തോന്നൽ ഇപ്പോഴില്ല. അമ്മു (അഹാന കൃഷ്ണ) ജനിച്ചപ്പോൾ അമ്മയുടെ വെെകാരികതയും എന്നിലില്ലായിരുന്നു.
 
ഇളയ അനുജത്തി ജനിക്കുന്നത് പോലെയായിരുന്നു. അമ്മുവിനോട് സംസാരിക്കുമ്പോൾ ഞാൻ എന്നെ ചേച്ചി എന്നാണ് വിളിച്ചിരുന്നത്. ചേച്ചി തരാം എന്നാണ് ഞാൻ പറഞ്ഞ് കൊണ്ടിരുന്നത്. അമ്മയെന്ന് പറയാൻ എനിക്ക് കുറേ സമയം വേണ്ടി വന്നു. പതിയെയാണ് അമ്മ എന്ന തോന്നൽ വന്നത് എന്ന് സിന്ധു കൃഷ്ണ പറയുന്നു. 
 
അതേസമയം, അടുത്തിടെ ദിയ കൃഷ്ണയും ഇവരുടെ ബിസിബാസ് സംരംഭവും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ലക്ഷക്കണക്കിന് രൂപ ദിയയുടെ മുൻ ജീവനക്കാർ തട്ടിയെടുത്ത സംഭവത്തിന്റെ ഞെ‌ട്ടലിലായിരുന്നു താരകുടുംബം. 69 ലക്ഷം രൂപയോളമാണ് സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരികൾ ക്യുആർ കോഡ് മാറ്റിയും പ്രൊഡക്ടുകൾ മറിച്ച് വിറ്റും ഇവർ കെെക്കലാക്കിയത്. ജീവനക്കാരികളെ ദിയയും കുടുംബവും ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി മനസിലായത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഞാൻ ആണുങ്ങളോട് ഫ്ലേട്ട് ചെയ്യാറുണ്ട്, പെണ്ണുങ്ങളും അതൊക്കെ ആസ്വദിക്കും'; ശ്വേത മേനോൻ പറയുന്നു