'ഞാൻ ആണുങ്ങളോട് ഫ്ലേട്ട് ചെയ്യാറുണ്ട്, പെണ്ണുങ്ങളും അതൊക്കെ ആസ്വദിക്കും'; ശ്വേത മേനോൻ പറയുന്നു
വിമർശനങ്ങളും ട്രോളുകളും തന്നെ ബാധിക്കാറില്ലെന്ന് ശ്വേത മേനോൻ
ബോൾഡ് നിലപാടുകൾ സ്വീകരിക്കാനും ബോൾഡായ കഥാപാത്രങ്ങൾ സ്വീകരിക്കാനും മടിയില്ലാത്ത ആളാണ് ശ്വേത മേനോൻ. ഇത്തരം നിലപാടുകളുടെ പേരിൽ സൈബർ വിമർശനങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. കാമസൂത്രയുടെ പരസ്യത്തിൽ അഭിനയിച്ചതിനും പ്രസവം സിനിമയാക്കിയതിനുമെല്ലാം ഇവർ വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. എന്നാൽ അത്തരം കമന്റുകളൊന്നും തന്നെ ബാധിക്കാറില്ലെന്ന് പറയുകയാണ് നടി. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഞാൻ വളരെ ഓപ്പണാണ്, ഞാൻ എല്ലാ ആണുങ്ങളോടും സംസാരിക്കാറുണ്ട്, ഫ്ലേർട്ട് ചെയ്യാറുണ്ട്. എന്തുകൊണ്ട് ചെയ്തൂട? ആണുങ്ങൾക്ക് മാത്രമേ അത് ചെയ്യാനുള്ള ലൈസൻസ് ഉള്ളൂവെന്നാണോ? അങ്ങനെയൊന്നുമല്ല. നമ്മൾ ജീവിതം കോംപ്ലിക്കേറ്റ് ചെയ്യുന്നത് കൊണ്ടാണ്. നല്ല പെൺകുട്ടി എന്ന് പറയുമ്പോൾ ആൺകുട്ടികൾ മാത്രമല്ല ആസ്വദിക്കുന്നത്. പെണ്ണുങ്ങളും ആസ്വദിക്കും.
നല്ല കാണാൻ ഭംഗിയുള്ള ആണുങ്ങളെ കാണുമ്പോൾ ആണുങ്ങളും പെണ്ണുങ്ങളും നോക്കും. ഏത് രീതിയിൽ നിങ്ങൾ നോക്കുന്നുവെന്നതിലെ വ്യത്യാസം ഉള്ളൂ. സൗന്ദര്യം ആസ്വദിക്കണം. അതിനാണ് നമ്മുക്ക് രണ്ട് കണ്ണുള്ളത്. എന്നെ ഇതൊക്കെ പഠിപ്പിച്ചത് അച്ഛനാണ്. അച്ഛൻ നന്നായി വായ നോക്കുമായിരുന്നു. പോസിറ്റീവായിട്ടാണ്. റൊമാൻസ് എന്ന് പറയുന്നത് എല്ലാം ഫിസിക്കൽ ടെച്ച് അല്ല.
ഞാൻ ഒറ്റ മകളാണ്. അച്ഛൻ എന്റെ കാര്യത്തിൽ വളരെ പർട്ടിക്കുലർ ആയിരുന്നു. ഞാൻ മണ്ടിയായിട്ടല്ല വളരേണ്ടത് എന്ന് അച്ഛന് നിർബന്ധമായിരുന്നു. എങ്ങനെ തനിച്ച് ജീവിക്കണം, എങ്ങനെ പോരാടണം, സെൽഫ് ഡിഫൻസ് എന്നിങ്ങനെ പലതും അച്ഛൻ പഠിപ്പിച്ചു. അദ്ദേഹം ഒരു എയർഫോഴ്സ് ഓഫീസറായിരുന്നു. അതുകൊണ്ട് തന്നെ എന്നെ സംബന്ധിച്ച് അതൊരു നോർമൽ കാര്യമായിരുന്നു. ഹൗ റ്റു അപ്രോച്ച് എ മാൻ എന്നതൊക്കെ എന്റെ പിതാവ് എന്നോട് സംസാരിച്ചിട്ടുണ്ട്.
അച്ഛൻ മാത്രമല്ല കുടുംബത്തിലുള്ളവരും വളരെ കൂളായിരുന്നു. എന്റെ വിവാഹത്തിന് മാധ്യമപ്രവർത്തകർ വന്നപ്പോൾ അത് കണ്ടതാണ്. എല്ലാവരും പരസ്പരം കെട്ടിപിടിക്കുകയൊക്കെ ചെയ്യുന്നത് കണ്ടു. നമ്മുക്ക് ഇഷ്ടം തോന്നുമ്പോൾ അപ്പോൾ ഐ ലവ് യു എന്ന് പറയണം, അതിന് ഒരർത്ഥം മാത്രമല്ല, അമ്മയോടും സഹോദരങ്ങളും പങ്കാളിയോടും സുഹൃത്തുക്കളോടുമൊക്കെ പറയാം. സെക്സ് എന്നത് ഒരിക്കലും ഫിസിക്കൽ അല്ല. സെക്ഷ്വൽ കോൺവർസേഷൽ എവിടെയാണ് പ്രശ്നമാകുന്നത്.
മകൾക്ക് സെക്സ് എജുക്കേഷൻ നൽകാനുള്ള ശ്രമത്തിലാണ് ഞാൻ. 12 വയസായി മകൾക്ക്. മാതാപിതാക്കൾ എന്ന നിലയിൽ അവളെ പഠിപ്പിക്കണം എന്നത് എന്റേയും ശ്രീയുടേയും ഉത്തരവാദിത്തമാണ്. ഞാനും എന്റെ ഭർത്താവും ഒരു മുറിയിൽ ഇരുന്ന് കാപ്പി കുടിക്കുമ്പോൾ കുറേ നേരം ഇരുന്ന് സംസാരിക്കില്ല. ചിലപ്പോൾ രണ്ടാളും രണ്ട്പേരുടേയും ആലോചനയിലായിരിക്കും. ഒരാൾ അവിടെ ഉണ്ട് എന്നിട്ടും നമ്മുക്ക് നമ്മുടെ ചിന്തയിൽ മുഴുകാൻ കഴിയുന്നുവെന്നത് തന്നെ റൊമാൻസ് ആണ്.
ജീവിതത്തിലും ഒരിക്കലും തിരിഞ്ഞ് നോക്കാൻ പാടില്ല. ഒരാൾ ഇപ്പോൾ എന്റടുത്ത് വന്ന് ഇഷ്ടാമാണെന്ന് പറഞ്ഞാൽ ഞാൻ ഒകെ പറയും. എനിക്ക് ഒന്നല്ല നൂറല്ല ആയിരക്കണക്കിന് പേരെ സ്നേഹിക്കാൻ പറ്റും.ഞാൻ ഒറ്റക്കുട്ടിയാണ്. എനിക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ.നെഗറ്റീവ് പറയാത്ത കുശുമ്പ് പറയാത്ത ആളൊന്നുമല്ല ഞാൻ. പക്ഷെ ഒരാൾ മുൻപിൽ വന്ന് നിന്നാൽ അയാളുടെ സ്നേഹം പറയാൻ യാതൊരു മടിയും കാണിക്കില്ല. ജെനുവിനായി തോന്നിയാൽ പറയും. സോഷ്യൽ മീഡിയ കമന്റുകളോട് പോലും ഞാൻ കാര്യമാക്കാറില്ല', അവർ വ്യക്തമാക്കി.