Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിത്ര കുളിക്കാനായി കയറിയപ്പോൾ നന്ദന ഡോർ തുറന്ന് പുറത്തേക്ക്...; എല്ലാം ഞൊടിയിടയിൽ കഴിഞ്ഞു, ചിത്രയ്ക്ക് ഇന്നും നോവായി മകൾ

ചിത്ര കുളിക്കാനായി കയറിയപ്പോൾ നന്ദന ഡോർ തുറന്ന് പുറത്തേക്ക്...; എല്ലാം ഞൊടിയിടയിൽ കഴിഞ്ഞു, ചിത്രയ്ക്ക് ഇന്നും നോവായി മകൾ

നിഹാരിക കെ.എസ്

, ബുധന്‍, 18 ഡിസം‌ബര്‍ 2024 (12:55 IST)
ഗായിക ചിത്രയ്ക്ക് ഇന്നും നോവാണ് മകൾ നന്ദനയുടെ അപ്രതീക്ഷിത മരണം. എട്ടുവയസ്സുള്ളപ്പോൾ ആണ് ദുബായിലെ നീന്തൽ കുളത്തിൽ വീണ് നന്ദനയുടെ മരണം സംഭവിക്കുന്നത്. 2011 ലെ ഒരു വിഷു നാളിലാണ് നന്ദനയെ ചിത്രക്ക് നഷ്ടം ആകുന്നത്. ചിത്രയെ ഏറെ സ്നേഹിക്കുന്ന മലയാളികളും ചിത്രയുടെ വേദനയ്‌ക്കൊപ്പം നിന്നു.
 
മകളുടെ മരണശേഷം ഡിപ്രെഷനിലേക്ക് പോയ നാളുകൾ ഉണ്ടായിട്ടുണ്ട് അതിനെ എല്ലാം അതിജീവിക്കാൻ സഹായിച്ചത് സുഹൃത്തുക്കളും ഗുരുവായൂരപ്പനും ആണെന്ന് ചിത്ര പറഞ്ഞിരുന്നു. ഇപ്പോഴിതാ മകളുടെ പിറന്നാൾ ദിനം ചിത്ര പങ്കുവച്ച ഒരു കുറിപ്പാണു വൈറലായി മാറുന്നത്.
 
ഓരോ ജന്മത്തിനും ഓരോ ലക്ഷ്യമുണ്ടെന്നും അത് പൂർത്തിയാക്കി അനന്തമായ മറ്റൊരു ലോകത്തേക്ക് പോകുമെന്നും ആളുകൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. വേർപാടിന്റെ വേദന മായ്ക്കാൻ കാലത്തിനു കഴിയുമെന്നും ആളുകൾ പറയാറുണ്ട്. എന്നാൽ അതിലൂടെ കടന്നു പോയ ആളുകൾക്ക് അത് സത്യമല്ലെന്ന് ബോധ്യമാകും. വേർപാട് ഉണ്ടാക്കുന്ന മുറിവ് ഇന്നും അങ്ങനെ തന്നെ തുടരുന്നു. അതിനെ മായ്ക്കാൻ ഒരു കാലത്തിനും സാധിച്ചിട്ടില്ല- എനിക്ക് നിന്നെ മിസ് ചെയ്യുന്നു മോളെ- ചിത്ര കുറിച്ചു.
 
വിവാഹം കഴിഞ്ഞ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ 2002 ലാണ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയ്ശങ്കറിനും പെണ്‍കുഞ്ഞ് ജനിക്കുന്നത്. ദുബായിൽ ഒരു ഷോയിൽ പങ്കെടുക്കാൻ വേണ്ടി കുടുംബത്തിന് ഒപ്പം എത്തിയതായിരുന്നു ചിത്ര. മകൾക്ക് പ്രിയപ്പെട്ട കാർട്ടൂൺ കാണാൻ മോളെ ടിവിക്ക് മുൻപിൽ ഇരുത്തി കുളിക്കാനായി കയറിയതാണ് ചിത്ര. എന്നാൽ ഡോർ തുറന്ന് നന്ദന പുറത്തിറങ്ങി. വാതിലിനോട് ചേർന്ന സ്വിമ്മിങ് പൂളിന്റെ അരികിലേക്ക് പോവുകയും ചെയ്തു. വെള്ളത്തിൽ കളിയ്ക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന നന്ദന നീന്തൽകുളത്തിന്റെ ഭാഗത്തേക്ക് പോകുന്നത് ആരുടേയും ശ്രദ്ധയിൽ പെട്ടതല്ല. പിന്നെ എല്ലാം സംഭവിച്ചത് മിനിട്ടുകൾക്ക് ഉള്ളിലാണെന്ന് മുൻപൊരിക്കൽ റിപ്പോർട്ടുകൾ വന്നിരുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ പിടിവാശി കാരണമാണ് ആ സിനിമ പരാജയപ്പെട്ടതെന്ന് പറയാമോ?