Publish Date: Fri, 22 Nov 2024 (11:55 IST)
Updated Date: Fri, 22 Nov 2024 (11:44 IST)
നടി ജ്യോതികയ്‌ക്കെതിരെ ഗായിക സുചിത്ര. ജ്യോതിക വളരെ മോശം സ്ത്രീയാണെന്നും അത് വ്യക്തമാക്കാനുള്ള ചില ഉദാഹരണങ്ങള്‍ ഉണ്ടെന്നും പറഞ്ഞ സുചിത്ര നടി തമന്നയുമായി ഉണ്ടായ പ്രശ്‌നത്തെക്കുറിച്ചും സൂചിപ്പിച്ചിരിക്കുകയാണ്. അയൻ സിനിമ ഷൂട്ട് ചെയ്യുന്നതിനിടെ സംഭവിച്ച കാര്യങ്ങളെ കുറിച്ചാണ് സുചിത്ര പറയുന്നത്.
തമന്നയും സൂര്യയും അയന്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടെ വിദേശത്ത് നിന്ന് തമന്ന ജ്യോതികയുമായി ഫോണില്‍ സംസാരിച്ചു. എന്നിട്ട് കുട്ടിക്കള്‍ക്ക് ഡ്രസ്സ് വാങ്ങി കൊടുത്തയക്കാമെന്ന് പറഞ്ഞു. ഇത് കേട്ട ജ്യോതിക അതിനെന്താ അയച്ചോളാന്‍ പറഞ്ഞു. പിന്നീട് സൂര്യ വീട്ടിലേക്ക് തമന്ന വാങ്ങിയ ഡ്രസ്സ് കൊണ്ടുവന്നപ്പോള്‍ ജ്യോതികയ്ക്ക് അത് ഇഷ്ടപ്പെട്ടില്ല. അവര്‍ അത് എടുത്ത് തീയിലിട്ട് നശിപ്പിച്ചു. അങ്ങനെയൊരു കഥാപാത്രമാണ് ജ്യോതികയെന്നാണ് ഗായിക സുചിത്ര അഭിമുഖത്തില്‍ പറഞ്ഞത്.
ഇരുവരും മുംബൈയിലേക്ക് താമസം മാറിയത് മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയാണെന്ന് പറയുന്നു. ജ്യോതിയുടെ നുണയ്ക്ക് സൂര്യയും കൂട്ടുനില്‍ക്കുകയായിരുന്നു. മക്കളുടെ വിദ്യാഭ്യാസത്തിന് സിംഗപ്പൂരില്‍ പോവുകയാണെന്ന് പറഞ്ഞാല്‍ സാരമില്ല, പക്ഷേ മുംബൈയിലേക്ക് പോയി എന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ സാധിക്കില്ല. എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ ഒന്നും ഇത് ചോദിക്കാത്തതെന്നും സുചിത്ര ചോദിക്കുന്നു.