Select Your Language

Notifications

webdunia
webdunia
webdunia
webdunia

Lekshmi Jayan: തുണിയഴിച്ച് ആളെ കൂട്ടുന്നുവെന്ന അധിക്ഷേപം ഞാൻ കണ്ടില്ലെന്ന് വെയ്ക്കും, പക്ഷേ വീട്ടിൽ അമ്മയും പിള്ളേരുമുണ്ട്, അവരെ ബാധിക്കും: ലക്ഷ്മി ജയൻ

Singer Lekshmi jayan,Singer Lekshmi jayan reacts, Singer Lekshmi jayan against cyber attack,ലക്ഷ്മി ജയൻ, സൈബർ അറ്റാക്ക്, സൈബർ ആക്രമണത്തിനെതിരെ ലക്ഷ്മി ജയൻ

അഭിറാം മനോഹർ

, ചൊവ്വ, 22 ജൂലൈ 2025 (17:59 IST)
Lekshmi Jayan
സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കി ഗായിക ലക്ഷ്മി ജയന്‍. വിദേശത്ത് നടന്ന ഒരു പരിപാടിയില്‍ ലക്ഷ്മി ജയന്‍ പാടുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ ഗായികയ്‌ക്കെതിരെ സൈബര്‍ ആക്രമണമുണ്ടായത്.പരിപാടി കിട്ടാത്തതുകൊണ്ട് തുണിയഴിച്ച് പരിപാടിക്ക് ആളെ വിളിച്ചുകൂട്ടുകയാണെന്നായിരുന്നു വീഡിയോയ്ക്ക് ലഭിച്ച കമന്റുകള്‍. ഇത്തരം കമന്റുകള്‍ താന്‍ കണ്ടില്ലെന്ന് വെയ്ക്കുമെന്നും എന്നാല്‍ വീട്ടിലിരിക്കുന്നവരെ അത് ബാധിക്കുമെന്നും ലക്ഷ്മി ജയന്‍ പറയുന്നു.
 
 സാധാരണ ഞാന്‍ ഇതിനൊന്നും പ്രതികരിക്കാറില്ല. അയര്‍ലാന്‍ഡില്‍ ഞാന്‍ ചെയ്ത ഒരു പരിപാടിയുടെ വീഡിയോ ഞാന്‍ പാന്റിട്ടില്ല എന്ന് പറഞ്ഞാണ് വൈറലായത്. ഇന്ന് ഇട്ടത് പോലെ ഒരു സ്‌കിന്നി പാന്റാണ് അന്നും ഇട്ടത്. .പരിപാടി കിട്ടാത്തതുകൊണ്ട് തുണിയഴിച്ച് പരിപാടിക്ക് ആളെ വിളിച്ചുകൂട്ടുകയാണെന്നായിരുന്നു വീഡിയോയ്ക്ക് ലഭിച്ച കമന്റുകള്‍.എനിക്ക് കഴിവുണ്ടായത് കൊണ്ടാണ് ഞാന്‍ പാടുന്നത്. ഇത്തരം കമന്റുകള്‍ ഞാന്‍ കണ്ടില്ലെന്ന് വെയ്ക്കും. പക്ഷേ വീട്ടില്‍ അമ്മയും പിള്ളേരുമുണ്ട്. അവരെ അത് ബാധിക്കും.
 
 നിനക്ക് ചുരിദാര്‍ ഇട്ടുകൂടെ എന്ന് ആളുകള്‍ ചോദിക്കും. എല്ലാവരും ചുരിദാറൊക്കെ ഇട്ട് വരുമ്പോള്‍ ഞാന്‍ മുണ്ടും ബ്ലൗസും ഇട്ട് വന്നാലല്ലെ ഒരു വ്യതസ്തതയുള്ളു. ഞാന്‍ സെലിബ്രിറ്റിയാണെന്ന് 2 പേര്‍ക്ക് തോന്നുകയെങ്കിലും വേണ്ടെ. എന്തൊക്കെയായാലും ആ വീഡിയോ വൈറലായതോടെ ഓഫ് സീസണിലും എനിക്ക് പരിപാടികള്‍ ലഭിച്ചു. അതുകൊണ്ട് നന്ദി മാത്രമെയുള്ളു. ലക്ഷ്മി ജയന്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Jeethu Joseph Drishyam 3: മരണം വരെ ജോർജുകുട്ടി പിടിച്ച് നില്‍ക്കും, മറുവശത്ത് തെറ്റ് ചെയ്താലും കൊല്ലാനുള്ള അവകാശം ഇല്ല; ജീത്തു ജോസഫ്