Webdunia - Bharat's app for daily news and videos

Install App

കർട്ടൻ മാറ്റിയാൽ സ്വിമ്മിങ് പൂൾ കാണുന്ന മുറി, സിദ്ദിഖ് അന്ന് കഴിച്ചത് മീൻ കറിയും തൈരും: നടിയുടെ മൊഴി ശരിവെയ്ക്കുന്ന കൂടുതൽ തെളിവുകൾ

അഭിറാം മനോഹർ
തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2024 (10:55 IST)
നടന്‍ സിദ്ദിഖിന് നേരെയുള്ള ലൈംഗിക അതിക്രമ പരാതിയില്‍ അന്വേഷണ സംഘത്തിന് കൂടുതല്‍ തെളിവുകള്‍. ഒന്നരമാസം നീണ്ട അന്വേഷണത്തില്‍ പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്ന തരത്തിലുള്ള തെളിവുകളാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചത്.
 
2016 ജനുവരി 28നാണ് സംഭവം നടന്നതെന്നാണ് നടിയുടെ ആരോപണം. മാസ്‌കറ്റ് ഹോട്ടലില്‍ 101 ഡി നമ്പര്‍ മുറിയില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് നടിയുടെ മൊഴി. ഗ്ലാസ് ജനലിന്റെ കര്‍ട്ടന്‍ മാറ്റി പുറത്തേക്ക് നോക്കിയാല്‍ സ്വിമ്മിങ് പൂള്‍ കാണാമെന്നും യുവതി പറഞ്ഞിരുന്നു. ഇത് അന്വേഷണസംഘം സ്ഥിരീകരിച്ചു. രാത്രിയില്‍ ചോറും മീന്‍കറിയും തൈരുമാണ് സിദ്ദിഖ് കഴിച്ചതെന്ന യുവതിയുടെ മൊഴിയും ശരിവെയ്ക്കുന്ന തെളിവുകള്‍ ഹോട്ടലില്‍ നിന്നും ലഭിച്ചു.
 
 അച്ഛനും അമ്മയും ഒരു കൂട്ടുകാരിയും ചേര്‍ന്നാണ് തന്നെ ഹോട്ടലില്‍ എത്തിച്ചതെന്ന് മൊഴി മൂവരും ശരിവെച്ചു. ജനുവരി 27 രാത്രി 12 മണിക്ക് റൂമെടുത്ത സിദ്ദിഖ് പിറ്റേന്ന് വൈകീട്ട് 5 വരെ ഹോട്ടലില്‍ ഉണ്ടായിരുന്നു എന്നത് ഹോട്ടല്‍ രേഖകളില്‍ നിന്നും വ്യക്തമാണ്. പീഡനം നടന്ന് ഒരു വര്‍ഷത്തിന് ശേഷം യുവതി വിവരം സുഹൃത്തിനോട് പറഞ്ഞിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ സുഹൃത്ത് ഇക്കാര്യം ശരിവെച്ചു. 
ലൈംഗിക പീഡനത്തെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന നടി 2 സെക്യാട്രിസ്റ്റുകളുടെ സേവനം തേടിയിരുന്നു. ഇക്കാര്യവും അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

അടുത്ത ലേഖനം
Show comments