അനിമലിനെ പ്രശംസിച്ച് തൃഷ, വിമർശിച്ച് ഉനദ്ഖഡ്, ചർച്ചയായതോടെ പോസ്റ്റുകൾ മുക്കി

Webdunia
തിങ്കള്‍, 4 ഡിസം‌ബര്‍ 2023 (14:26 IST)
രണ്‍ബീര്‍ കപൂര്‍ നായകനായ ബോളിവുഡ് ചിത്രം അതിലെ സ്ത്രീവിരുദ്ധമായ ഉള്ളടക്കം കൊണ്ട് ചര്‍ച്ചയാകുമ്പോഴും തിയേറ്ററുകളില്‍ വമ്പന്‍ കളക്ഷന്‍ നേടി മുന്നേറുകയാണ്. അടിമുടി സ്ത്രീവിരുദ്ധമാണ് സിനിമയെന്ന വിമര്‍ശനം ഉയരുന്നുവെങ്കിലും റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം നേടുന്നത്. ഇതിനിടെ സിനിമയെ പറ്റി അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരമായ ജയദേവ് ഉനദ്ഘട്ടും നടി തൃഷയും. എന്നാല്‍ ഇരുവരുടെയും റിവ്യൂ ചര്‍ച്ചയായതോടെ രണ്ടുപേരും തങ്ങളുടെ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തു.
 
സിനിമയെ കടുത്തഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ് ക്രിക്കറ്റ് താരമായ ജയദേവ് ഉനദ്ഘട്ട് രംഗത്തെത്തിയത്. ആല്‍ഫാ മെയില്‍ എന്ന പദം തന്നെ അശ്ലീമാണെന്നും സിനിമ സാമൂഹികപരമായ ഉത്തരവാദിത്വം കൂടി ഏറ്റെടുത്ത് കൊണ്ട് ഇത്തരം അഴുകിയെ ചിന്തകള്‍ പ്രചരിപ്പിക്കരുതെന്നും ഉനദ്ഘട്ട് ആഞ്ഞടിച്ചപ്പോള്‍ ആനിമല്‍ സിനിമയെ പ്രശംസിച്ചുകൊണ്ടാണ് നടി തൃഷ രംഗത്ത് വന്നത്.
 
എന്തൊരു ദുരന്തം സിനിമയാണ് ആനിമല്‍ എന്നാണ് ഉനദ്ഘട്ട് പറഞ്ഞിരുന്നതെങ്കില്‍ സിനിമ തനിക്ക് ഇഷ്ടപ്പെട്ടെന്നും കള്‍ട്ട് സിനിമയാണെന്നുമായിരുന്നു തൃഷയുടെ പ്രതികരണം. അടുത്തിടെ സഹപ്രവര്‍ത്തകനായ മന്‍സൂര്‍ അലിഖാന്‍ നടത്തിയ സ്ത്രീവിരുദ്ധമായ പ്രസ്താവനക്കെതിരെ രംഗത്ത് വന്ന തൃഷ സിനിമയെ അനുകൂലിച്ചതോടെ വലിയ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ തൃഷക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. സ്ത്രീപക്ഷത്തിന്റെ കൊടി പിടിക്കുന്നത് ഇത്തരക്കാരാണെന്ന് തൃഷയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് പലരും പരിഹസിക്കുന്നു. പോസ്റ്റുകള്‍ ചര്‍ച്ചയായതോടെ താരങ്ങള്‍ അവ ഡിലീറ്റ് ചെയ്‌തെങ്കിലും ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

'രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വീഡിയോകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തില്ല': രാഹുല്‍ ഈശ്വര്‍

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അടുത്ത ലേഖനം
Show comments