Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനിമലില്‍ അഭിനയിക്കാന്‍ റണ്‍ബീറിന് 70 കോടി, രശ്മികയുടെ പ്രതിഫലം എത്രയെന്ന് അറിയാമോ?

അനിമലില്‍ അഭിനയിക്കാന്‍ റണ്‍ബീറിന് 70 കോടി, രശ്മികയുടെ പ്രതിഫലം എത്രയെന്ന് അറിയാമോ?

കെ ആര്‍ അനൂപ്

, തിങ്കള്‍, 4 ഡിസം‌ബര്‍ 2023 (09:08 IST)
രണ്‍ബീര്‍ കപൂറിന്റെ അനിമല്‍ പ്രദര്‍ശനം തുടരുകയാണ്.സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ഇപ്പോഴിതാ സിനിമയിലെ പ്രധാന താരങ്ങള്‍ വാങ്ങിയ പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
 
ആദ്യദിനത്തില്‍ മാത്രം 116 കോടിയാണ് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് അനിമല്‍ നേടിയത്. നായകനായി അഭിനയിച്ച രണ്‍ബീര്‍ കപൂറിന് 70 കോടിയാണ് പ്രതിഫലമായി ലഭിച്ചത്.രശ്മിക മന്ദാനയ്ക്ക് ഏഴ് കോടിയും ലഭിച്ചു. രണ്‍ബീറിന്റെ പിതാവായി അഭിനയിച്ച അനില്‍ കപൂറിന് രണ്ട് കോടിയും വില്ലന്‍ വേഷത്തിലെത്തിയ ബോബി ഡിയോളിന് 4 കോടിയുമാണ് ലഭിച്ചത്.
 
2023ലെ ബോളിവുഡ് സിനിമയിലെ രണ്ടാമത്തെ ഏറ്റവും വലിയ ഓപ്പണിങ് ആണ് അനിമല്‍ നേടിയത്.സണ്ണി ഡിയോളിന്റെ ഗദര്‍ 2നെയും സല്‍മാന്‍ ഖാന്റെ ടൈഗര്‍ 3 നെയും ഷാരൂഖ് ഖാന്റെ പഠാനെയുമൊക്കെ പിന്നിലാക്കാന്‍ രണ്‍ബീര്‍ കപൂറിന്റെ അനിമലിനായി.129.6 കോടി നേടിയ ഷാരൂഖിന്റെ ജവാന്‍ ആണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്.106 കോടി ആദ്യദിനത്തില്‍ പഠാനും സ്വന്തമാക്കിയിരുന്നു.
 
 
  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ കാതൽ ദി കോർ ഒടിടിയിലേക്ക്, എവിടെ കാണാനാവും?