Webdunia - Bharat's app for daily news and videos

Install App

'നീ ഭയങ്കര മഹാമനസ്കൻ, മകൾക്ക് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ': ബാല വീണ്ടും എയറിൽ

Aparna shaji
വ്യാഴം, 3 ഒക്‌ടോബര്‍ 2024 (12:08 IST)
Bala, Amrutha Suresh
സോഷ്യൽ മീഡിയയുടെ ഓഡിറ്റിങ്ങിന് എപ്പോഴും വിധേയ ആകുന്ന ആളാണ് ഗായിക അമൃത സുരേഷ്. മുൻ ഭർത്താവ് ബാല പലതവണ അമൃതയ്ക്കും അമൃതയുടെ കുടുംബത്തിനുമെതിരെ രംഗത്ത് വന്നിട്ടുണ്ട്. വിവാഹ മോചനം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷവും ഇവർ തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമാണ്. വർഷങ്ങളായി ഇക്കാര്യം പറഞ്ഞ് ബാല സോഷ്യൽ മീഡിയയിൽ വീഡിയോകൾ ചെയ്യാറുണ്ട്. എന്നാൽ, അടുത്തിടെയാണ് അമൃത തന്റെ ഭാഗം ക്ലിയർ ചെയ്തത്. എന്നാൽ, ഇത് കൂടുതൽ സങ്കീർണതയിലേക്ക് നീങ്ങുകയായിരുന്നു. 
 
തുടക്കം മുതൽ തന്നെ ബാലയ്ക്ക് ആളുകളുടെ ഭാഗത്ത് നിന്നും വലിയ തോതിൽ പിന്തുണ ലഭിച്ചിരുന്നു. എന്നാൽ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇപ്പോൾ മറിച്ചാണ് അവസ്ഥ. താൻ എല്ലാം നിർത്തുകയാണെന്നും മകളുടെ വാക്കുകൾ ബഹുമാനിക്കുന്നുവെന്ന് വ്യക്തമാക്കി ബാല അവസാനമായി പങ്കുവെച്ച വീഡിയോയിൽ ബാലയ്ക്കുള്ള പിന്തുണ കുറഞ്ഞു എന്ന് വേണം മനസിലാക്കാൻ. അമൃതയെ പിന്തുണച്ചും ബാലയെ വിമർശിച്ചുമാണ് ഭൂരിഭാഗം ആളുകളും കമന്റ് ചെയ്യുന്നത്. 
 
'ഒന്ന് നിർത്തടെ എല്ലാത്തിനും ഒരു പരിധി ഇല്ലേ ഇത് സോഷ്യൽ മീഡിയ ആണ് അല്ലാതെ ഫാമിലി കോർട്ട് അല്ല' എന്നാണ് ഷമീർ എന്നയാൾ കുറിക്കുന്നത്.
 
'ചോര ആയാൽ പോരാ മോളെ നന്നായി വളർത്തണം വെറുതെ ഒരു കുഞ്ഞു കൊച്ചിനെ ജന സമൂഹത്തിൽ വലിച്ചു കീറാൻ ഇട്ടു കൊടുത്തിരിക്കുന്നു. ഇതാണ് സ്നേഹം അല്ലെ. പാവം ഇനി എങ്കിലും അവര് ജീവിക്കട്ടെ' എന്നാണ് അജിത രവീന്ദ്രൻ എന്നയാൾ അഭിപ്രായപ്പെടുന്നത്.
 
'നിങ്ങളോട് കുറച്ചു ഇഷ്ടം ഉണ്ടായിരുന്നു. അത് പോയി കിട്ടി. നിന്റെ മൂന്നാമത്തെ ഭാര്യയായ എലിസബത്ത് എവിടെ. നിനക്ക് വേണ്ടി വെറുതെ പ്രാർത്ഥിച്ചു. സ്വന്തം മകളെ സ്നേഹിക്കാൻ പഠിക്കണം. നീ വെറും സൈക്കോ ആണ്.' എന്ന രീതിയിൽ അൽപം രൂക്ഷമായ രീതിയിലുള്ള വിമർശനമാണ് ജസ്നി കെ ജലീൽ എന്നയാൾ നടത്തുന്നത്. 
 
'നീ വലിയ ആളാണ് എന്നറിയിക്കാൻ ചെറിയ സഹായം കൊടുത്താലും അത് ലൈവിൽ ഇടും. നീ ഭയങ്കര മഹാമനസ്കൻ. നിന്റെ മകൾക്ക് വേണ്ടി നീ എന്തെങ്കിലും ചെയ്തിട്ടുണ്ടോ. ഒരു ഗിഫ്റ്റ് പോലും ആ കൊച്ചിനെ അയച്ചു കൊടുത്തിട്ടില്ല. പാപ്പു പാപ്പു എന്ന് പറഞ്ഞുവലിയ വർത്താനം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. സ്വന്തം മകളെ സ്നേഹിക്കാൻ പഠിക്കണം. അമൃത എങ്ങനെയുമായിക്കോട്ടെ അവൾ മകളെ നന്നായി നോക്കുന്നുണ്ട്.  ആ കൊച്ച് ആ വീട്ടിലെ ഹാപ്പിയാണ്. ആ കൊച്ചിനെ ഇത്രയും വലിയ ആക്രമണത്തിന് വിട്ടു കൊടുത്തിട്ട് അച്ഛനാണ് പോലും - എന്നും ജസ്നി കൂട്ടിച്ചേർക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Suresh Gopi: മാലയിലെ പുലിപ്പല്ല് ഹാജരാക്കണം; സുരേഷ് ഗോപിക്ക് വനംവകുപ്പ് നോട്ടീസ് നല്‍കും

Fact Check: 'സപ്ലൈകോ'യില്‍ ജോലിയെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജം; സ്ഥിര ജീവനക്കാരെ നിയമിക്കുക പി.എസ്.സി വഴി മാത്രം

Cuddalore Accident: പാസഞ്ചര്‍ ട്രെയിനിനിടയിലേക്ക് ബസ് ഇടിച്ചുകയറി; രണ്ട് കുട്ടികള്‍ക്കു ദാരുണാന്ത്യം

Kerala Weather Live Updates: കണ്ണൂരും കാസര്‍ഗോഡും യെല്ലോ അലര്‍ട്ട്

All India Strike: ഇന്ന് അര്‍ധരാത്രി മുതല്‍ അഖിലേന്ത്യാ പണിമുടക്ക്

അടുത്ത ലേഖനം
Show comments