Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെകുത്താനെപ്പോലെ 'ആറാട്ടണ്ണന്‍' ചെയ്യുന്നതും തെറ്റാണെന്ന് നടന്‍ ബാല

ചെകുത്താനെപ്പോലെ 'ആറാട്ടണ്ണന്‍' ചെയ്യുന്നതും തെറ്റാണെന്ന് നടന്‍ ബാല

സിആര്‍ രവിചന്ദ്രന്‍

, ഞായര്‍, 11 ഓഗസ്റ്റ് 2024 (08:32 IST)
ചെകുത്താനെപ്പോലെ ആറാട്ട് അണ്ണന്‍ ചെയ്യുന്നതും തെറ്റാണെന്ന് നടന്‍ ബാല. ഫേസ്ബുക്കിലൂടെയാണ് നടന്‍  കാര്യം ബാല ഇക്കാര്യം പറഞ്ഞത്. വീഡിയോ ഇപ്പോഴാണ് താന്‍ കണ്ടത്, വീഡിയോയെ കുറിച്ച് ലാലേട്ടനോട് സംസാരിച്ചപ്പോള്‍ ദേഷ്യത്തോടെ അദ്ദേഹം ഒന്നും പറഞ്ഞില്ലെന്നും ദൈവം നോക്കിക്കോളും എന്ന രീതിയിലാണ് അദ്ദേഹം സംസാരിച്ചതെന്നും നടന്‍ ബാല പറഞ്ഞു. ലാലേട്ടനെ 10 വര്‍ഷമായി ചെകുത്താന്‍ അബ്യൂസ് ചെയ്യുന്നുണ്ട്. ഇത് ഭയങ്കര മോശമാണെന്നൊക്കെ സന്തോഷവര്‍ക്കി ഒരു ഇന്റര്‍വ്യൂവില്‍ പറയുന്നു. അയാള്‍ പേടിച്ചിട്ടാണ് പറയുന്നത്. 
 
ഇതല്ലേ പുള്ളിയും ചെയ്തുകൊണ്ടിരിക്കുന്നത്. സന്തോഷ് വര്‍ക്കി ലാലേട്ടനെ മാത്രമല്ല എല്ലാ നടി നടന്മാരോടും ഇതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതുപോലുള്ള നെഗറ്റീവ് യൂട്യൂബര്‍മാര്‍ക്ക് ഫുള്‍ സ്റ്റോപ്പ് ഇടണമെന്നും ബാല പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓണവും സാരിയും ഒരു വികാരം തന്നെയാണല്ലേ? ഫോട്ടോഷൂട്ടുമായി പാര്‍വതി