Webdunia - Bharat's app for daily news and videos

Install App

വിജയ് ഇപ്പോഴും സംഗീതയുടെ ഭർത്താവ്, വിവാഹമോചിതനല്ല: തൃഷയുടേത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള നീക്കമെന്ന് വിമർശനം

വിജയ് സംഗീതയുമായി പിരിഞ്ഞെന്നും ഇപ്പോൾ തൃഷയ്‌ക്കൊപ്പമാണെന്നും പ്രചാരണം ഉണ്ടായി.

നിഹാരിക കെ.എസ്
ചൊവ്വ, 24 ജൂണ്‍ 2025 (10:31 IST)
നടൻ വിജയ് തന്റെ അവസാന സിനിമയുടെ പണിപ്പുരയിലാണ്. അടുത്തിടെയാണ് ജന നായകൻറെ ചിത്രീകരണം പൂർത്തിയത്. ഇനി രാഷ്ട്രീയത്തിലേക്ക്. ഇതിനിടെ ഏറ്റവും ചർച്ച ചെയ്യപ്പെടുന്നത്, നടന്റെ വ്യക്തിജീവിതമാണ്. തൃഷ കൃഷ്ണനും വിജയും ഡേറ്റിംഗിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങിയിട്ട് വളരെയേറെ നാളുകളായി. വിജയ് സംഗീതയുമായി പിരിഞ്ഞെന്നും ഇപ്പോൾ തൃഷയ്‌ക്കൊപ്പമാണെന്നും പ്രചാരണം ഉണ്ടായി. ഒരിക്കൽ പോലും തൃഷയെ വിജയ്‌യോ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടില്ല.
 
തൃഷ ഓരോ വർഷവും വിജയ്‌ക്കായി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന പിറന്നാൾ ആശംസകളിലൂടെ ആരാധകരുടെ സംശയങ്ങൾക്ക് ആക്കം കൂട്ടുകയാണ്. എന്തായാലും, ഇത്തവണ തൃഷ വിജയ്‌യോടൊപ്പം ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്‍ത ചിത്രം, കാര്യങ്ങൾ വഷളാക്കിയിരിക്കുകയാണ്. ഇപ്പോഴും നടൻ സംഗീതയുടെ ഭർത്താവ് തന്നെയാണെന്നും, തൃഷയുടെ ഈ നീക്കം ഒട്ടും റൊമാന്റിക് അല്ല, മറിച്ച് മാധ്യമ ശ്രദ്ധ നേടാനുള്ള ഒരു തന്ത്രം മാത്രമാണ് എന്ന് ആരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഒരു പറ്റം സോഷ്യൽ മീഡിയ പ്രേക്ഷകർ റെഡിറ്റിൽ.
 
ഈ കഴിഞ്ഞ ജൂൺ 22ന് വിജയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് തൃഷ തന്റെ സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. തന്റെ വളർത്തുനായ ഇസിയുമായി വിജയ് കളിക്കുന്ന ചിത്രമാണ് തൃഷ പങ്കുവെച്ചത്. 'നിങ്ങൾ തമ്മിൽ പ്രണയത്തിലാണെന്ന് ഇനിയെങ്കിലും സമ്മതിക്കൂ' എന്നാണ് പല സോഷ്യൽ മീഡിയ പ്രേക്ഷകരും തൃഷയുടെ ഫോട്ടോയുടെ കീഴിൽ കുറിച്ചത്.
 
എന്നാൽ, തൃഷയ്ക്ക് നേരെ കടുത്ത സൈബർ ആക്രമണവും നടക്കുന്നുണ്ട്. വിജയ് ഇന്നും നിയമപ്രകാരം സംഗീതയുടെ ഭർത്താവാണെന്നും, തന്റെ ഭാര്യയുമായി നടൻ വിവാഹമോചനം നേടിയിട്ടില്ലെന്നുമാണ് ഒരു പറ്റം സോഷ്യൽ മീഡിയ പ്രേക്ഷകർ അവകാശപ്പെടുന്നത്. നടൻ തന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുന്നതിന് മുൻപ് തന്നെ, നടനുമായുള്ള ബന്ധത്തെ കുറിച്ച് തൃഷ സോഷ്യൽ മീഡിയയിൽ സൂചിപ്പിച്ചു തുടങ്ങി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

കീർത്തി സുരേഷ് അടക്കം നാല് പേരെ കൂട്ടി ശിവകാര്തത്തികേയൻ ഗ്യാങ് ഉണ്ടാക്കി: ധനുഷിനെതിരെ പടയൊരുക്കിയെന്ന് ബിസ്മി

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

എല്ലാം കാണുക

ഏറ്റവും പുതിയത്

PV Anvar: 'വായില്‍ തോന്നിയത് കോതയ്ക്കു പാട്ട്'; അന്‍വറിനെ അടുപ്പിക്കരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ജീൻസിട്ടുകൊണ്ട് ഇനി ഈ ക്ഷേത്രത്തിൽ പ്രവേശിക്കരുത്, ഭക്തർക്ക് ഡ്രസ്‌കോഡ്

Iran vs Israel Conflict Live Updates: യുദ്ധമുനമ്പിലേക്ക് തള്ളിയിട്ട് ട്രംപിന്റെ എടുത്തുചാട്ടം, ഇന്ത്യക്കും ആശങ്ക; ലോകത്ത് സംഭവിക്കുന്നത് (തത്സമയം)

Rain Alert: സംസ്ഥാനത്ത് മഴ തുടരും; 5 ജില്ലകളിൽ യെല്ലോ അലർട്ട്, മുന്നറിയിപ്പ്

Israel-Iran Conflict: ഖത്തറിലെയും ഇറാക്കിലെയും അമേരിക്കന്‍ വ്യോമതാവളങ്ങള്‍ക്ക് നേരെ മിസൈലാക്രമണവുമായി ഇറാൻ; ജാഗ്രത നിര്‍ദേശം

അടുത്ത ലേഖനം
Show comments