ഇറ്റലിയില്‍ വെച്ച് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവെച്ച് നടി സോഹ അലി ഖാന്‍. ഒരാള്‍ പട്ടാപകല്‍ തന്റെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നും ഈ സംഭവം തന്നെ ഏറെ അസ്വസ്ഥയാക്കിയെന്നും സോഹ അലി ഖാന്‍ വ്യക്തമാക്കി. ഫോട്ടര്‍ഫ്‌ലൈ യൂട്യൂബ് ചാനലിലെ ദി മെയില്‍ ഫെമിനിസ്റ്റ് എന്ന പോഡ്കാസ്റ്റ് ഷോയിലാണ് സോഹയുടെ വെളിപ്പെടുത്തല്‍.
പൊതുസ്ഥലത്ത് വെച്ച് എപ്പോഴെങ്കിലും നഗ്‌നതാപ്രദര്‍ശനം നേരിടേണ്ടിവന്നിട്ടുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് ഇറ്റലിയില്‍ തനിക്കുണ്ടായ ദുരനുഭവം നടി വിശദീകരിച്ചത്. പട്ടാപകല്‍ അങ്ങനെയൊരു സംഭവം നടന്നു എന്നതാണ് ആശ്ചര്യകരമായ സംഭവം. സ്ത്രീകള്‍ നേരിടുന്ന സുരക്ഷിതമല്ലാത്ത പല സാഹചര്യങ്ങളിലും ജീവിതത്തില്‍ തനിക്കുള്ള പ്രിവില്ലേജ് സഹായകമായിട്ടുണ്ട്. പൊതുഗതാഗതം ഉപയോഗിക്കുന്ന ഒട്ടേറെ പേര്‍ക്കുണ്ടാകുന്ന ദുരനുഭവങ്ങള്‍ എനിക്കറിയാം. സിനിമാ വ്യവസായത്തിലെ ഒരു കുടുംബത്തില്‍ നിന്നും വരുന്നതിനാലാണ് കാസ്റ്റിങ് കൗച്ചില്‍ നിന്നും രക്ഷപ്പെട്ടതെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. സോഹ അലി ഖാന്‍ പറഞ്ഞു.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായിരുന്ന മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെയും നടി ഷര്‍മിള ടാഗോറിന്റെയും മകളും നടന്‍ സെയ്ഫ് അലി ഖാന്റെ സഹോദരിയുമാണ് സോഹ അലിഖാന്‍. ഇപ്പോള്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുന്ന സോഹ ഓള്‍ എബൗട്ട് ഹെര്‍ എന്ന പോഡ്കാസ്റ്റ് ഷോ ചെയ്യുന്നുണ്ട്.