കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം, പ്രതിയെ പിടിക്കാൻ ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്ന് കൊല്ലം സിറ്റി പോലീസ്
സംശയം തോന്നിയപ്പോഴാണ് സംഭവം റെക്കോര്‍ഡ് ചെയ്തതെന്ന് യാത്രാക്കാരി പറഞ്ഞു.
കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്‌നതാപ്രദര്‍ശനം നടത്തിയ സംഭവത്തില്‍ പ്രതിയെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്ന് കൊല്ലം സിറ്റി പോലീസ്.കൊല്ലം ഡിപ്പോയില്‍ ഇറങ്ങിയ പ്രതി മറ്റൊരു ബസില്‍ കയറി പോവുകയായിരുന്നു. സംഭവത്തില്‍ യുവതി പോലീസില്‍ പരാതി നല്‍കും.
സംശയം തോന്നിയപ്പോഴാണ് സംഭവം റെക്കോര്‍ഡ് ചെയ്തതെന്ന് യാത്രാക്കാരി പറഞ്ഞു. കണ്ടക്ടറോട് പരാതിപ്പെട്ടിരുന്നില്ല. ബസ് ഇറങ്ങിയതിന് ശേഷം ദൃശ്യം പരിശോധിച്ചപ്പോഴാണ് സംഭവം മനസിലായത്. പരാതി നല്‍കാന്‍ പോവുകയാണെന്നും യാത്രക്കാരന്‍ കൊല്ലത്ത് തന്നെയാണ് ഇറങ്ങിയതെന്നും യുവതി പറഞ്ഞു. നിലവില്‍ വീഡിയോ ദൃശ്യത്തിന്റെ സഹായത്തോടെ പ്രതിയ്ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പ്രതിയെ പിടിക്കാനാണ് പോലീസിന്റെ ശ്രമം. ഇതിനായി സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ചുവരികയാണ്.