Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിയേറ്ററിൽ ഒരാൾപിന്നിൽ നിന്നും മാറിൽ പിടിച്ചു, ഞെട്ടിക്കുന്ന അനുഭവം തുറന്ന് പറഞ്ഞ് സോനം കപൂർ

തിയേറ്ററിൽ ഒരാൾപിന്നിൽ നിന്നും മാറിൽ പിടിച്ചു, ഞെട്ടിക്കുന്ന അനുഭവം തുറന്ന് പറഞ്ഞ് സോനം കപൂർ
, ചൊവ്വ, 4 ഒക്‌ടോബര്‍ 2022 (09:57 IST)
ഹിന്ദി സിനിമയിൽ ശ്രദ്ധേയയായ താരമാണ് അനിൽ കപൂറിൻ്റെ മകളായ സോനം കപൂർ. സഞ്ജയ് ബൻസാലി ചിത്രമായ സാവരിയയിലൂടെ അരങ്ങേറിയ താരം ഐ ഹേറ്റ് ലവ് സ്റ്റോറീസ്, ഭാഗ് മിഖാ ഭാഗ്, സഞ്ജു എന്നിങ്ങനെ മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ താരമാണ്. മേക്കപ്പില്ലാത്ത തൻ്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പലപ്പോഴും സോനം കപൂർ ശ്രദ്ധ നേടിയിട്ടുണ്ട്. താരത്തിൻ്റെ മെറ്റേണിറ്റി ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
 
ഇപ്പോഴിതാ ചെറുപ്പക്കാലത്ത് തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. തനിക്ക് 13 വയസ്സുള്ളപ്പോൾ സംഭവിച്ച കാര്യമാണ് നടി പറഞ്ഞത്. സിനിമാ തിയേറ്ററിൽ സിനിമ കാണാൻ പോയപ്പോൾ ഒരാൾ പുറകിൽ നിന്നും തൻ്റെ മാറിൽ പിടിച്ചുവെന്നും ആ സമയത്ത് താൻ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുപോയി എന്നും താരം പറയുന്നു.
 
താരത്തിൻ്റെ തുറന്ന് പറച്ചിൽ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുത്തു. ഇത്തരം അനുഭവങ്ങൾ തുറന്ന് പറയാനുള്ള ധൈര്യത്തെ പലരും പ്രശംസിക്കുകയും ചെയ്തു. ഇത്തരം തുറന്ന് പറച്ചിലുകൾ സ്ത്രീകൾക്ക് തങ്ങളുടെ മോശം അനുഭവങ്ങൾ പങ്കുവെയ്ക്കാൻ പ്രചോദനമാകുമെന്ന് ആരാധകർ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബീച്ച് വൈബിൽ ആഘോഷിച്ച് പ്രിയ വാര്യർ, ചിത്രങ്ങൾ വൈറൽ