Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പിരിയാം...',ഷെഫീക്കിന്റെ സന്തോഷത്തിലെ പുതിയ ഗാനം, വീഡിയോ

'പിരിയാം...',ഷെഫീക്കിന്റെ സന്തോഷത്തിലെ പുതിയ ഗാനം, വീഡിയോ

കെ ആര്‍ അനൂപ്

, ബുധന്‍, 21 ഡിസം‌ബര്‍ 2022 (09:12 IST)
ഉണ്ണി മുകുന്ദന്റെ ഒടുവില്‍ തീയറ്ററില്‍ എത്തിയ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ട്ടപെടുന്ന ഒരു ഫീല്‍ ഗുഡ് മൂവിയാണ്. ഇപ്പോഴിതാ സിനിമയിലെ മനോഹരമായ ഒരു ഗാനം പുറത്തു വന്നിരിക്കുകയാണ്. 
 
പിരിയാം എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്.
 സംഗീതം: ഷാന്‍ റഹ്‌മാന്‍
 ആലാപനം: ഹാരിബ് ഹുസൈന്‍
 വരികള്‍: ഡോ. ഇഖ്ബാല്‍ കുറ്റിപ്പുറം
പാറത്തോട് എന്ന ഗ്രാമത്തില്‍ നിന്നുള്ള സാധാരണക്കാരനായ പ്രവാസിയാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന കഥാപാത്രം.ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് സിനിമ പറയുന്നത്.മനോജ് കെ ജയന്‍, ദിവ്യ പിള്ള, ബാല, ആത്മീയ രാജന്‍, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ്, സ്മിനു സിജോ, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.
 
എല്‍ദോ ഐസക്ക് ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.ഷാന്‍ റഹ്‌മാന്‍ സംഗീതമൊരുക്കുന്നു.ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദനും ബാദുഷ എന്‍ എമ്മും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭയങ്കര ചലഞ്ചിംഗ് സിനിമ,പുതുമ കൊണ്ടുവരാന്‍ ലാലേട്ടനും, ഷൂട്ടിംഗ് രാജസ്ഥാനില്‍, പൃഥ്വിരാജ് പറഞ്ഞത്