Publish Date: Tue, 31 Aug 2021 (12:24 IST)
Updated Date: Tue, 31 Aug 2021 (12:27 IST)
മയക്കുമരുന്ന് കേസിൽ തെന്നിന്ത്യൻ നടിയും മോഡലുമായ സോണിയ അഗർവാൾ കസ്റ്റഡിയിൽ. താരത്തിന്റെ ഫ്ലാറ്റിൽ നിന്നും മയക്കുമരുന്നും കഞ്ചാവും പിടിച്ചതിന് അറസ്റ്റ്. കന്നഡ നടൻ ഭരത്, ഡിജെ ചിന്നപ്പ എന്നിവരെയും എൻസ്ഇബി കസ്റ്റഡിയിലെടുത്തു.
ഇന്നലെയാണ് സോണിയ അഗർവാളിന്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയത്. കര്‍ണാടക അതിര്‍ത്തിയില്‍ നിന്ന് 21 കോടി രൂപ വിലവരുന്ന കഞ്ചാവ് ഇന്നലെ എന്‍സിബി പിടികൂടിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. നടിമാരായ സജ്ഞന ഗല്‍റാണി, രാഗ്വിണി ദിവേദി എന്നിവരും മയക്കുമരുന്ന് ഉപയോഗിച്ചതായി നേരത്തെ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു.ഈ കേസുമായി ബന്ധപ്പെട്ടും അന്വേഷണം തുടരുകയാണ്.