ഫെബ്രുവരി 9ന് സ്ഫടികം തിയേറ്ററുകളിലേക്ക് എത്തും. സിനിമയുടെ ടീസര്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. എന്നാല്‍ ടീസറിനെ കുറിച്ച് ഒരു ആരാധകന്‍ എഴുതിയ കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടെന്നും അത് കണ്ടപ്പോള്‍ തനിക്ക് പ്രയാസമായെന്നും സംവിധായകന്‍ ഭദ്രന്‍ പറയുന്നു.
ഭദ്രന്റെ വാക്കുകളിലേക്ക്
പ്രിയപ്പെട്ടവരേ,
ഫെബ്രുവരി 9ന് സ്ഫടികം തീയേറ്ററുകളില്‍ കാണാന്‍ പ്രതീക്ഷിച്ച് ഇരിക്കുന്നവര്‍ക്ക് എന്റെ പ്രണാമം.
സ്ഫടികത്തെയും എന്നെയും സ്‌നേഹിക്കുന്ന ഒരു സഹോദരന്‍ ടീസറിനെ പറ്റി വാചാലനായി ഇട്ട കുറിപ്പ് കണ്ടപ്പോള്‍ എനിക്ക് പ്രയാസം തോന്നി.
ആ വ്യക്തിയോടും നിങ്ങളോടും ഹൃദയം നിറഞ്ഞ സ്‌നേഹത്തോടെ ഒന്ന് പറയട്ടെ,
ടീസറിനെ സിനിമയുടെ പ്രധാന ബാക്ക്ഗ്രൗണ്ട് സ്‌കോറും ആയി ബന്ധപ്പെടുത്തി ഒരിക്കലും കാണരുത്. ടീസര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്, അതില്‍ സമന്വയിപ്പിച്ചിരിക്കുന്ന ശബ്ദ വ്യതിയാനങ്ങള്‍ ഇത്രയും എഫക്ടീവ് ആയി ഉണ്ടാകണം എന്ന ബോധ്യത്തില്‍ നിന്ന് ആണ്.
അത് കാണുമ്പോള്‍ അത് അര്‍ഹിക്കുന്ന ആസ്വാദന തലത്തില്‍ മാത്രമേ എടുക്കാവൂ.
ഈ സിനിമയിലെ സംഘര്‍ഷങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ രീതിയില്‍ അന്ന് കമ്പോസ് ചെയ്യപ്പെട്ടിട്ടുള്ള ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ഒരു പരിക്കും എല്‍പ്പിക്കാതെ പുനര്‍ സൃഷ്ടിക്കണം എന്നത് തന്നെ ആയിരുന്നു SP വെങ്കിടേഷിനോട് എന്റെ ആദ്യത്തെ ഡിമാന്‍ഡ്.
കാരണം, അത് അത്ര മാത്രം മനുഷ്യ ഹൃദയങ്ങളില്‍ അലകള്‍ സൃഷ്ടിച്ചിട്ടുള്ളതാണ്.
അത് അദ്ദേഹം പൂര്‍ണ അര്‍ത്ഥത്തില്‍ നിര്‍വഹിച്ചിട്ടുണ്ട്.
Don't worry. ഞാന്‍ നിങ്ങളോടൊപ്പം ഇല്ലേ??
നിങ്ങള്‍ തരുന്ന സപ്പോര്‍ട്ടും കരുതലുമാണ് എന്നെ നിലനിര്‍ത്തുന്നത് എന്നുള്ള ഉറച്ച വിശ്വാസം എനിക്കുണ്ട്.
നിങ്ങളുടെ വികാരം മനസ്സിലാക്കിയത് കൊണ്ടാണല്ലോ ഇതിനെ പുനര്‍ ജീവിപ്പിക്കാന്‍ സ്‌ക്രീനിലേക്ക് എന്നെ പ്രേരിപ്പിച്ചത്.
വളരെ സ്വാഭാവികം ആണ് അത് ഇന്നത്തെ പുതിയ ഡിജിറ്റല്‍ സ്‌ക്രീനിലേക്ക് വരുമ്പോള്‍ അതിന്റേതായിട്ടുള്ള ശോഭ കൂട്ടി ചേര്‍ക്കുക എന്നത്.
ഉത്സവത്തിന് ആന ഇല്ലാത്ത ആറാട്ട് പോലെ ആവരുതല്ലോ ഇതിനെ പുനര്‍ സൃഷ്ടിക്കുമ്പോള്‍....