Webdunia - Bharat's app for daily news and videos

Install App

ശ്രീനാഥ് ഭാസിയും ഷൈന്‍ ടോം ചാക്കോയും ഒന്നിക്കുന്നു,തേരി മേരിയിലൂടെ മോളിവുഡിലേക്ക് ഒരു സംവിധായിക കൂടി

കെ ആര്‍ അനൂപ്
ശനി, 16 മാര്‍ച്ച് 2024 (15:18 IST)
മോളിവുഡിലേക്ക് ഒരു സംവിധായിക കൂടി കടന്നു വരുന്നതിന്റെ ത്രില്ലിലാണ് സിനിമ പ്രേമികള്‍. തേരി മേരി എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പിന്നില്‍ ആരതി ഗായത്രി ദേവി എന്ന സംവിധായിക ഉണ്ടാകും.ശ്രീനാഥ് ഭാസിയും ഷൈന്‍ ടോം ചാക്കോയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നതും ആരതി തന്നെയാണ്. 
 
വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തില്‍ വെച്ചാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. യുവാക്കളെ ആകര്‍ഷിക്കുന്ന തരത്തിലാണ് സിനിമ ഒരുങ്ങുന്നത്. അവരുടെ കാഴ്ചപ്പാടിലൂടെ സിനിമ സഞ്ചരിക്കും. വര്‍ക്കലയിലെ ടൂറിസവുമായി ബന്ധപ്പെട്ടു കൊണ്ട് ജീവിക്കുന്ന നാട്ടിലെ രണ്ട് യുവാക്കളുടെ ജീവിതവും അവരുടെ ഇണക്കവും പിണക്കവും ഒപ്പം പ്രണയവും ഒക്കെ ചിത്രത്തില്‍ ഉണ്ടാകും. 
 
ശ്രീരംഗ സുധയാണ് സിനിമയിലെ നായിക.അന്ന രേഷ്മ രാജന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഇര്‍ഷാദ് അലി, സോഹന്‍ സീനുലാല്‍, ഷാജു ശ്രീധര്‍, ബബിത ബാബു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
 
 സംഗീതം കൈലാസ് മേനോന്‍, അഡീഷണല്‍ സ്‌ക്രിപ്റ്റ് അരുണ്‍ കരിമുട്ടം, ഛായാഗ്രഹണം ബിബിന്‍ ബാലകൃഷ്ണന്‍, എഡിറ്റിംഗ് എം എസ് അയ്യപ്പന്‍, കലാസംവിധാനം സാബു റാം
ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത്ത് എസ് കെ, സമീര്‍ ചെമ്പായില്‍ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അലക്‌സ് തോമസ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments