Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഞ്ഞുമ്മൽ എഫക്ട്, ശ്രീനാഥ് ഭാസി ഇനി തമിഴിൽ പാ രഞ്ജിത് സിനിമയിൽ

Kollywood

അഭിറാം മനോഹർ

, ബുധന്‍, 13 മാര്‍ച്ച് 2024 (19:58 IST)
മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമ കേരളക്കരയും കടന്ന് തമിഴ്‌നാട്ടിലും വമ്പന്‍ വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. ബോക്‌സോഫീസിലെ മികച്ച പ്രകടനത്തെ പോലെ തന്നെ മഞ്ഞുമ്മലിലെ പിള്ളെരെയും തമിഴകം നെഞ്ചിലേറ്റി കഴിഞ്ഞു. ഇപ്പോഴിതാ മഞ്ഞുമ്മല്‍ ബോയ്‌സില്‍ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളെ അവതരിപ്പിച്ച ശ്രീനാഥ് ഭാസി തന്റെ തമിഴ് അരങ്ങേറ്റത്തിനൊരുങ്ങുന്നതായുള്ള വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്.
 
പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് പാ രഞ്ജിത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച കിരണ്‍ മോസസാണ്. ജി വി പ്രകാശ്,ശിവാനി രാജശേഖര്‍ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പശുപതിയും ലിംഗുസ്വാമിയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കമൽഹാസൻ ചിത്രത്തിൽ നിന്നും ദുൽഖർ പുറത്ത്, പകരമെത്തുന്നത് മറ്റൊരു സൂപ്പർ താരം