Select Your Language

Notifications

webdunia
webdunia
webdunia
webdunia

200 കോടി നേടുമോ ? അതിനുമുമ്പ് 'മഞ്ഞുമ്മല്‍ ബോയ്‌സ്' വീഴ്ത്തുന്നത് ഈ വമ്പന്മാരെ !

Will you get 200 crores Before that

കെ ആര്‍ അനൂപ്

, ബുധന്‍, 13 മാര്‍ച്ച് 2024 (09:18 IST)
പ്രദര്‍ശനത്തിനെത്തി ആദ്യ ദിവസം മുതല്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറിയ മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ് നാട്ടില്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 50, 100 കോടി ക്ലബ്ബുകള്‍ പിന്നിട്ട ശേഷം 150 കോടിയിലെത്തി മുന്നേറുകയാണ് സിനിമ. തമിഴ്‌നാട്ടില്‍ ഇതര ഭാഷ ചിത്രങ്ങള്‍ നേടിയ കളക്ഷനില്‍ മുന്നില്‍ എത്തിയിരിക്കുകയാണ് ഈ മലയാള ചിത്രം.
 
തമിഴ്‌നാട്ടില്‍ നിന്ന് പണം വാരിയ ഇതര ഭാഷ ചിത്രങ്ങളില്‍ എട്ടാം സ്ഥാനത്താണ് മഞ്ഞുമ്മല്‍ ബോയ്‌സ്. സൗത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട് പ്രകാരം ഒന്നാം സ്ഥാനത്ത് ബാഹുബലി 2 ആണ്. വൈകാതെ തന്നെ അറ്റ്‌ലി സംവിധാനം ചെയ്ത ഷാരൂഖാന്റെ ജവാന്‍ തമിഴ്‌നാട്ടില്‍ നേടിയ കളക്ഷന്‍ മറികടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
151 കോടി നേടി ബാഹുബലി 2 ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ കെജിഎഫ് 2 121 കോടിയാണ് നേടിയത്. മൂന്നാം സ്ഥാനത്ത് ആര്‍ആര്‍ആര്‍ ആണ്.83.5 കോടി സ്വന്തമാക്കി. പിന്നാലെ അവതാര്‍ 2, 77 കോടി രൂപയാണ് തമിഴ്‌നാട്ടില്‍ നിന്ന് സിനിമ നേടിയത്. 64 കോടി രൂപ നേടിയ ബാഹുബലി അഞ്ചാം സ്ഥാനത്ത് തുടരുന്നു. ആറാം സ്ഥാനത്ത് 51 കോടി നേടിയ ജവാനാണ്. 42 കോടിയുമായി അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം ഏഴാം സ്ഥാനത്തും മഞ്ഞുമ്മല്‍ ബോയ്‌സ് 41.3 കോടി നേടി പ്രദര്‍ശനം തുടരുകയാണ് ഇപ്പോഴും. എട്ടാം സ്ഥാനത്താണ് ഈ മലയാള സിനിമ.
 
എന്നാല്‍ കേരള ബോക്‌സ് ഓഫീസില്‍ രണ്ടാം സ്ഥാനത്താണ് മഞ്ഞുമ്മല്‍ ബോയ്‌സ്. 2018 ആണ് മുന്നില്‍. വൈകാതെ തന്നെ ഈ റെക്കോര്‍ഡ് മഞ്ഞുമ്മല്‍ ബോയ്‌സ് മറികടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയെ അത്ഭുതപ്പെടുത്തിയ ആട്ടം ഒടിടിയിൽ പ്രദർശനത്തിനെത്തി