Stranger Things: നെറ്റ്ഫ്ലിക്സിന് പറ്റിയ അമളി!, 'സ്ട്രേഞ്ചർ തിങ്ങ്സ് 5' ട്രെയ്‌ലർ ലീക്ക് ആയി

നിഹാരിക കെ.എസ്
വ്യാഴം, 30 ഒക്‌ടോബര്‍ 2025 (13:40 IST)
നെറ്റ്ഫ്ലിക്സ് സീരീസുകളുടെ പട്ടികയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സീരീസ് ആണ് 'സ്ട്രേഞ്ചർ തിങ്ങ്സ്'. നാല് സീസണുകളുണ്ടായിരുന്ന സീരീസിന്റെ അവസാനത്തെയും ക്ലൈമാക്സുമായ അഞ്ചാമത്തെ സീരീസിനായി കാത്തിരിക്കുകയാണ് ലോക പ്രേക്ഷകർ. 
 
സീരിസിന്റെ അവസാന സീസണിന്റെ ട്രെയ്‌ലർ നാളെ പുറത്തിറക്കുമെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചിരുന്നു. എന്നാൽ, ഇതിനിടെ നെറ്റ്ഫ്ലിക്സിന് ഒരു അമളി പറ്റിയിരിക്കുകയാണ്. സ്ട്രേഞ്ചർ തിങ്ങ്സ് 5 വിന്റെ ട്രെയ്‌ലർ മണിക്കൂറുകൾക്ക് മുൻപ് നെറ്റ്ഫ്ലിക്സിന്റെ ഒഫീഷ്യൽ പേജിലൂടെ ലീക്കായി. രണ്ട് മിനിറ്റ് 38 സെക്കന്റ് ഉള്ള ട്രെയ്‌ലറാണ് ഒഫീഷ്യൽ പേജിലൂടെ പുറത്തുവന്നത്. 
 
അബദ്ധം മനസിലാക്കിയ ഉടൻ തന്നെ നെറ്റ്ഫ്ലിക്സ് ട്രെയ്‌ലർ ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ഇതിനകം സീരിസിന്റെ ആരാധകർ ഈ ട്രെയ്‌ലർ ഡൗൺലോഡ് ചെയ്യുകയും സോഷ്യൽ മീഡിയ വഴി പങ്കുവെക്കുകയൂം ചെയ്യുന്നുണ്ട്. ലീക്കായതിനാൽ ഇനി ട്രെയ്‌ലർ ഉടൻ തന്നെ ഒഫീഷ്യൽ ആയി പുറത്തുവിടാനാണ് സാധ്യത.  
 
അഞ്ചാം സീസൺ എട്ട് എപ്പിസോഡുകളായാകും എത്തുക. മൂന്ന് ഭാഗങ്ങളായിട്ടാണ് ഈ എട്ട് എപ്പിസോഡുകളും പ്രേക്ഷകരിലേക്ക് എത്തുക. ഇതിൽ ആദ്യ ഭാഗം നവംബർ 26 ന് പുറത്തുവരും. രണ്ടാമത്തെ ഭാഗം ക്രിസ്മസിനും അവസാനത്തെ ഭാഗം പുതുവർഷത്തിലാകും പുറത്തിറങ്ങുക.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

നാലര കൊല്ലത്തിനിടെ ഒരു രൂപ കൂട്ടിയില്ല, തെരെഞ്ഞെടുപ്പ് അടുത്തപ്പോൾ ജനങ്ങളെ വിഡ്ഡികളാക്കുന്നുവെന്ന് വി ഡി സതീശൻ

Pinarayi Vijayan Government: പ്രതിപക്ഷത്തെ നിശബ്ദരാക്കി ഇടതുപക്ഷത്തിന്റെ കൗണ്ടര്‍ അറ്റാക്ക്; കളംപിടിച്ച് 'പിണറായി മൂവ്'

റഷ്യയ്ക്ക് പിന്നാലെ ആണവായുധ നിയന്ത്രണ കരാറിൽ നിന്ന് പിന്മാറി അമേരിക്ക, പരീക്ഷണങ്ങൾ പുനരാരംഭിക്കുമെന്ന് ട്രംപ്

തെരുവ് നായകളുടെ എണ്ണം നിയന്ത്രിക്കല്‍; തിരുവനന്തപുരത്ത് പോര്‍ട്ടബിള്‍ എബിസി യൂണിറ്റ് ആരംഭിച്ചു

പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നത് പുനഃപരിശോധിക്കുമെന്ന കേരളത്തിന്റെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

അടുത്ത ലേഖനം
Show comments