Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ വർഷത്തെ ഏറ്റവും വലിയ ദുരന്ത കഥയെന്ന് വിമർശനം; പക്ഷേ നേടിയത് കോടികൾ

Ek Deewane Ki Deewaniyat Box Office Collection

നിഹാരിക കെ.എസ്

, വ്യാഴം, 30 ഒക്‌ടോബര്‍ 2025 (11:43 IST)
ഹർഷവർദ്ധൻ റാണെ, സോനം ബജ്‌വ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മിലാപ് സവേരി ഒരുക്കിയ റൊമാന്റിക്ക് ഡ്രാമ ചിത്രമാണ് 'ഏക് ദീവാനേ കി ദീവാനിയത്ത്'. കഴിഞ്ഞ വാരം തിയേറ്ററുകളിൽ എത്തിയ സിനിമയ്ക്ക് വളരെ മോശം അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. 
 
എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് ബോക്സ് ഓഫീസിൽ കളക്ഷൻ വാരിക്കൂട്ടുകയാണ് സിനിമ. പുറത്തിറങ്ങി ഒരു വാരം പിന്നിടുമ്പോൾ 51 കോടിയാണ് സിനിമ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്നും വാരിക്കൂട്ടിയത്. ആദ്യ ദിനം 9 കോടി വാരിക്കൂട്ടിയ സിനിമയ്ക്ക് തുടർന്നുള്ള ദിവസങ്ങളിലും വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. 
 
എന്നാൽ സിനിമയുടെ കഥയ്ക്കും തിരക്കഥയ്ക്കും പ്രകടനത്തിനും വലിയ വിമർശനങ്ങളാണ് ലഭിക്കുന്നത്. സിനിമയുടെ ഇന്റർവെൽ സീൻ ഞെട്ടിച്ചെന്നും കമന്റുകളുണ്ട്. ദേശി മൂവീസ് ഫാക്ടറിയുടെ ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിൽ ഷാദ് രൺധാവ, സച്ചിൻ ഖേദേക്കർ, അനന്ത് നാരായൺ മഹാദേവൻ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സത്യമേവ ജയതേ 2 , മർജാവാൻ എന്നീ സിനിമകൾക്ക് ശേഷം മിലാപ് സവേരി ഒരുക്കിയ സിനിമയാണിത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Vismaya Mohanlal: ഒരു സിനിമയിൽ അഭിനയിക്കണം എന്ന് അവൾ പറഞ്ഞു, അതിനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ട്: മോഹൻലാൽ