Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ലോക'യും 'കാന്താര'യും; പുത്തൻ ഒ.ടി.ടി റിലീസുകൾ

ലോക ഒക്ടോബർ 31 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

OTT Releases

നിഹാരിക കെ.എസ്

, വ്യാഴം, 30 ഒക്‌ടോബര്‍ 2025 (10:03 IST)
ഈ വാരാന്ത്യത്തിൽ അടിപൊളി സിനിമകളാണ് ഒ.ടി.ടി റിലീസിനായി കാത്തിരിക്കുന്നത്. തിയേറ്ററിൽ അടിച്ചുപൊളിച്ചാഘോഷിച്ച ലോകയും കാന്താരയും ഈ വീക്കെൻഡിൽ നിങ്ങളുടെ ഒ.ടി.ടിയിലേക്ക്. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് കല്യാണി പ്രിയദർശൻ നായികയായ ലോക ഒക്ടോബർ 31 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. 
 
അഖിൽ അനിൽകുമാർ സംവിധാനം ചെയ്ത് അർജുൻ അശോകൻ നായകനായെത്തിയ ചിത്രമാണ് തലവര. മഹേഷ് നാരായണനും ഷബീർ ബക്കറും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ആമസോൺ പ്രൈം വിഡിയോയിലൂടെ ചിത്രം കാണാനാകും.
 
ധനുഷ്, നിത്യ മേനോൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഇഡ്‌ലി കടൈ. ധനുഷ് തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും. തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രമിപ്പോൾ ഒടിടിയിലും റിലീസിനെത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
 
തെന്നിന്ത്യൻ സിനിമയുടെ ദൃശ്യ വിസമയമായി മാറിയ ഋഷഭ് ഷെട്ടി ചിത്രം 'കാന്താര ചാപ്റ്റർ 1' തിയറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. ആമസോൺ പ്രൈം വിഡിയോയിലൂടെ ഒക്ടോബർ 31 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Dies Irae: ഭ്രമയുഗത്തിനു ശേഷം രാഹുല്‍ സദാശിവന്‍; പ്രണവ് മോഹന്‍ലാലിന്റെ 'ഡീയസ് ഈറേ' പ്രീമിയര്‍ ഇന്ന്