Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരാണെന്ന് മനസ്സിലായോ? ഞെട്ടിക്കുന്ന ലുക്കില്‍ മലയാളത്തിന്റെ പ്രിയതാരം

പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യവുമായി മലയാളികളുടെ മനസ് കീഴടക്കിയ താരമാണ്

Stylish Photos of Actress Lena
, ചൊവ്വ, 30 ഓഗസ്റ്റ് 2022 (17:58 IST)
ഏവരേയും അതിശയിപ്പിക്കുന്ന ലുക്കില്‍ നടി ലെന. സ്റ്റൈലിഷ് വസ്ത്രങ്ങള്‍ ധരിച്ച് വെറൈറ്റി ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഈ ചിത്രങ്ങള്‍ കണ്ടാല്‍ ആളെ മനസ്സിലാകില്ലെന്നാണ് ആരാധകരുടെ കമന്റ്. 
 
പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യവുമായി മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് ലെന. മലയാളിത്തം തുളുമ്പുന്ന വേഷങ്ങളിലൂടെയാണ് ലെന ആദ്യം മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ പിന്നീട് താരത്തിന്റെ കരിയര്‍ മാറിമറിഞ്ഞു. ഒരേസമയം പ്രായമുള്ള കഥാപാത്രത്തേയും സ്റ്റൈലിഷ് ആയ കഥാപാത്രത്തേയും ലെന അവതരിപ്പിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lenaa ലെന (@lenaasmagazine)


1981 മാര്‍ച്ച് 18 നാണ് ലെനയുടെ ജനനം. താരത്തിനു ഇപ്പോള്‍ 41 വയസ്സാണ് പ്രായം. രണ്ടാം ഭാവം, ട്രാഫിക്, എന്ന് നിന്റെ മൊയ്തീന്‍, ഈ അടുത്ത കാലത്ത്, ബിഗ് ബി, സ്പിരിറ്റ്, വിക്രമാദിത്യന്‍, വാരിക്കുഴിയിലെ കൊലപാതകം, മാസ്റ്റര്‍പീസ്, രാമലീല, ഹണീ ബി 2, ടു കണ്‍ട്രീസ് എന്നിവയാണ് ലെനയുടെ ശ്രദ്ധേയമായ സിനിമകള്‍.
 
സോഷ്യല്‍ മീഡിയയിലും ലെന സജീവ സാന്നിധ്യമാണ്. താരത്തിന്റെ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

7 വർഷത്തെ ഇടവേളക്ക് ശേഷം അൽഫോൺസ് പുത്രൻ, 'ഗോൾഡ്' അപ്‌ഡേറ്റ്