Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സമ്മര്‍ ഇന്‍ ബത്‌ലഹേമില്‍ ജയറാമിന് പൂച്ചയെ അയച്ചത് ചേച്ചിയാണോ?' ഈ താരത്തെ മനസിലായില്ലേ?

'സമ്മര്‍ ഇന്‍ ബത്‌ലഹേമില്‍ ജയറാമിന് പൂച്ചയെ അയച്ചത് ചേച്ചിയാണോ?' ഈ താരത്തെ മനസിലായില്ലേ?
, തിങ്കള്‍, 5 ജൂലൈ 2021 (10:24 IST)
പഴയകാല നടിമാരുടെ ഇപ്പോഴത്തെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്. അങ്ങനെയൊരു താരമാണ് ഈ ചിത്രത്തില്‍ കാണുന്നത്. മലയാളി തനിമയോടെ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ നടിയാണ് ഇത്. സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ഈ താരം അഭിനയിച്ചിട്ടുണ്ട്. 'ജയറാമിന് പൂച്ചയെ അയക്കുന്നത് ചേച്ചിയാണോ' എന്ന ചോദ്യം വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ താരത്തെ തേടി എത്തുകയാണ്. മറ്റാരുമല്ല, നടി ശ്രീജയ നായരാണ് ഇത്. 
 
പൊന്തന്‍മാട, കന്മദം, സമ്മര്‍ ഇന്‍ ബത്‌ലഹേം തുടങ്ങി നിരവധി മികച്ച സിനിമകളുടെ ഭാഗമായിരുന്നു ശ്രീജയ. സമ്മര്‍ ഇന്‍ ബത്‌ലഹേമില്‍ പൂച്ചയെ അയക്കുന്നത് ആരാണെന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്നാണ് ശ്രീജയ പറയുന്നു. എന്നാല്‍, നിരവധി പേര്‍ ശ്രീജയയാണോ അതെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയയില്‍ മെസേജ് അയക്കുന്നുണ്ട് ഇപ്പോഴും. 
webdunia
 
2004 ല്‍ ശ്രീജയ സ്‌കൂള്‍ ഓഫ് ക്ലാസിക്കല്‍ ഡാന്‍സ് എന്ന സ്ഥാപനത്തിനു തുടക്കം കുറിച്ച ശ്രീജയ നല്ലൊരു നര്‍ത്തകി കൂടിയാണ്. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപ് ചിത്രം അവതാരത്തിലൂടെയാണ് ശ്രീജയ വീണ്ടും സിനിമയിലേക്ക് എത്തിയത്. മോഹന്‍ലാലിനൊപ്പം ഒടിയനിലും ശ്രീജയ അഭിനയിച്ചിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പല്ലുപോയ കുട്ടി'; തെന്നിന്ത്യന്‍ നായികയായ മിടുക്കിയെ മനസ്സിലായോ ?