Publish Date: Sun, 23 Apr 2023 (15:31 IST)
Updated Date: Sun, 23 Apr 2023 (15:38 IST)
സോഷ്യൽ മീഡിയയെ പേടിച് താൻ പലപ്പോഴും വായ തുറക്കാറില്ലെന്ന് ബോളിവുഡ് താരം സുനിൽ ഷെട്ടി. സമൂഹമാധ്യമങ്ങൾ പലരുടെയും ജീവിതം തന്നെ നശിപ്പിക്കുകയാണെന്നും മകൾ അതിയാ ഷെട്ടിക്കെതിരെ മോശമായ രീതിയിലുള്ള ആക്രമണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നതെന്നും സുനിൽ ഷെട്ടി വ്യക്തമാക്കി.
സമൂഹമാധ്യനങ്ങളെ പേടിച്ച് ഞൻ വായ പോലും തുറക്കാറില്ല. എന്തെങ്കിലും പറഞ്ഞാൽ ഞങ്ങൾക്കെതിരെ ആക്രമണമുണ്ടാകും. അതുകൊണ്ട് തന്നെ മനസ് തുറന്ന് സംസാരിക്കാൻ സാധിക്കാറില്ല.നമ്മൾ എന്തെങ്കിലും പറഞ്ഞാൽ ആ വാചകം പല രീതിയിൽ എഡിറ്റ് ചെയ്യുകയാണ്.അതൊരു 15 തരത്തിൽ പ്രചരിക്കും. ഒരു പരിചവുമില്ലാത്ത ആളുകൾ സമൂഹമാധ്യമങ്ങളിൽ എന്നെയും മകളെയും തെറിവിളിക്കുകയാണ്. എന്തിൻ്റെ പേരിലാണ് ഇതെല്ലാം ചെയ്യുന്നത് എന്ന് പോലും എനിക്ക് മനസിലാകുന്നില്ല. സുനിൽ ഷെട്ടി പറഞ്ഞു. തൻ്റെ പേര് സുനിൽ ഷെട്ടി എന്നാണെന്നും ഇതിനെല്ലാം താൻ എല്ലാകാലവും മിണ്ടാതിരിക്കാൻ പോകുന്നില്ലെന്നും താരം വ്യക്തമാക്കി.