Publish Date: Wed, 15 Sep 2021 (14:56 IST)
Updated Date: Wed, 15 Sep 2021 (14:59 IST)
രഞ്ജിത്ത് ശങ്കര്‍-ജയസൂര്യ കൂട്ടുകെട്ടില്‍ പിറന്ന ഏറ്റവും പുതിയ ചിത്രമാണ് സണ്ണി. ജയസൂര്യയുടെ നൂറാമത്തെ ചിത്രം കൂടിയായ ഇത് ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു.ആമസോണ്‍ പ്രൈം വഴി സെപ്റ്റംബര്‍ 23 ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.ഡ്രീംസ് എന്‍ ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്തും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് എത്തുന്ന സംഗീതജ്ഞന്റെ കഥയാണ് സണ്ണി പറയുന്നത്.താടി നീട്ടി വളര്‍ത്തി കണ്ണടയിട്ട് വേറിട്ട ലുക്കില്‍ ജയസൂര്യ എത്തുന്നത്. സംഗീതജ്ഞന്റെ വേഷത്തില്‍ ജയസൂര്യ തകര്‍ത്തഭിനയിച്ചു എന്നാണ് അറിയാന്‍ കഴിയുന്നത്.