Select Your Language

Notifications

webdunia
webdunia
webdunia
webdunia

കിടിലന്‍ കഥാപാത്രവുമായി വീണ്ടും അനശ്വര രാജന്‍; 'സൂപ്പര്‍ ശരണ്യ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടുന്നു

Super Saranya
, ബുധന്‍, 8 ഡിസം‌ബര്‍ 2021 (20:16 IST)
'സൂപ്പര്‍ ശരണ്യ'യായി അനശ്വര രാജന്‍ എത്തുന്നു. 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെയും സ്റ്റക്ക് കൗസ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ഷെബിന്‍ ബക്കറും ഗിരീഷ് എ.ഡി.യും ചേര്‍ന്ന് നിര്‍മ്മിച്ച്, ഗിരീഷ് എ.ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'സൂപ്പര്‍ ശരണ്യ' ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. മമ്മൂട്ടി, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. 
 
കലാലയ ജീവിതത്തിന് പ്രാധാന്യം നല്‍കിയുള്ള സിനിമയായിരിക്കും 'സൂപ്പര്‍ ശരണ്യ'യെന്നാണ് സൂചന. അനശ്വര രാജന്‍, മമിത ബൈജു, ദേവിക ഗോപാല്‍ നായര്‍, റോസ്ന ജോഷി, എന്നിവരുള്‍പ്പെട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്. 
 
അര്‍ജുന്‍ അശോകനും അനശ്വര രാജനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ വിനീത് വിശ്വം, നസ്ലന്‍, ബിന്ദു പണിക്കര്‍, മണികണ്ഠന്‍ പട്ടാമ്പി, സജിന്‍ ചെറുകയില്‍, വരുണ്‍ ധാരാ, വിനീത് വാസുദേവന്‍, ശ്രീകാന്ത് വെട്ടിയാര്‍, സ്നേഹ ബാബു, ജ്യോതി വിജയകുമാര്‍, പാര്‍വതി അയ്യപ്പദാസ്, കീര്‍ത്തന ശ്രീകുമാര്‍, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവര്‍ തുടങ്ങിയവരും, കൂടാതെ നിരവധി പുതുമുഖങ്ങളും അഭിനേതാക്കളായുണ്ട്.
 
ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് 'സൂപ്പര്‍ ശരണ്യ'യുടെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സജിത് പുരുഷന്‍ ഛായാഗ്രഹണവും ആകാശ് ജോസഫ് വര്‍ഗീസ് ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു. ഗാനരചന: സുഹൈല്‍ കോയ, ആര്‍ട്ട്: നിമേഷ് താനൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍: ഫെമിന ജബ്ബാര്‍, സൗണ്ട് ഡിസൈന്‍: കെ സി സിദ്ധാര്‍ത്ഥന്‍, ശങ്കരന്‍ എ എസ്, സൗണ്ട് മിക്സിംഗ്: വിഷ്ണു സുജാതന്‍, മേക്കപ്പ്: സിനൂപ് രാജ്, ഡിസൈന്‍സ്: പ്രതുല്‍ എന്‍ ടി, ചീഫ് അസോസിയേറ്റ്: സുഹൈല്‍ എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അലക്സ് ഈ കുര്യന്‍, പ്രൊഡക്ഷന്‍ എക്സിക്യൂറ്റീവ്സ്: നോബിള്‍ ജേക്കബ്, രാജേഷ് മേനോന്‍, പ്രൊഡക്ഷന്‍ മാനേജര്‍: എബി കുര്യന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ഉദയന്‍ കപ്രാശേരി, സ്റ്റില്‍സ്: അജി മസ്‌കറ്റ്, പി.ആര്‍.ഓ: മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി സാര്‍ ആദ്യം ഇങ്ങോട്ട് വന്ന് സംസാരിച്ചു,നന്‍പകല്‍ നേരത്തില്‍ അവസരം ലഭിച്ചതിനെക്കുറിച്ച് നടി രമ്യ പാണ്ഡിയന്‍