16 വര്‍ഷം 26 രാജ്യങ്ങള്‍ ഭാര്യക്കൊപ്പം യാത്രചെയ്ത സാധാരണക്കാരന്‍.കൊച്ചി കടവന്ത്ര സ്വദേശി വിജയന്‍, എല്ലാവരുടെയും വിജയേട്ടന്‍ യാത്രയായി വേറൊരു ലോകത്തേക്ക്. അദ്ദേഹത്തെയും ഭാര്യ മോഹനയെയും നേരില്‍ കാണാനും അവരുടെ കൈയ്യില്‍ നിന്നൊരു ചായ കുടിക്കുവാനും സാധിച്ച തന്റെ അനുഭവം പങ്കുവെക്കുകയാണ് നടന്‍ സൂരജ് തേലക്കാട് .
'ഈ ലോകത്തിലെ യാത്ര അവസാനിപ്പിച്ച് അദ്ദേഹം മറ്റൊരു ലോകത്തിലേക്ക് യാത്രയായി, വിജയേട്ടാ പ്രണാമം. ആദ്യമായി ഫ്‌ലവേര്‍സ് കോമഡി സൂപ്പര്‍ നൈറ്റ് പ്രോഗ്രാമില്‍ വച്ചാണ് കണ്ടത് പിന്നീട് എലീന പടിക്കലിനോടൊപ്പം കടയില്‍ പോകാനും വിജയേട്ടന്റെ കയ്യില്‍ നിന്നും ഒരു ചായ കുടിക്കാനും സാധിച്ചു.വിജയേട്ടാ ചേച്ചി നിങ്ങള്‍ രണ്ടു പേരും വലിയ ഇന്‍സ്പറേഷനാണ്'- സൂരജ് തേലക്കാട് കുറിച്ചു.
വിജയന് 76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.