Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രാക്ക് മാറ്റി സുരാജ്, കൂടുതല്‍ കോമഡി സിനിമകള്‍ ചെയ്യാന്‍ നടന്‍, വീഡിയോ

Engilum Chandrike

കെ ആര്‍ അനൂപ്

, തിങ്കള്‍, 6 ഫെബ്രുവരി 2023 (10:26 IST)
ഫ്രൈഡേ ഫിലിം ഹൗസുമായി സുരാജ് വെഞ്ഞാറമൂട് ആദ്യമായി സഹകരിക്കുന്ന സിനിമയാണ് എങ്കിലും ചന്ദ്രികേ. ഫെബ്രുവരി 10ന് പ്രദര്‍ശനത്തെ സിനിമയുടെ പ്രമോഷന്‍ തിരക്കുകളില്‍ ആണ് നടന്‍. അടുത്തകാലത്തായി ഗൗരവമുള്ള വേഷങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച നടന്റെ ട്രാക്ക് മാറ്റം കൂടിയാകും ഈ സിനിമ. തുടര്‍ന്നും ഇത്തരത്തിലുള്ള കോമഡി കഥാപാത്രങ്ങളുമായി താനെത്തുന്നുണ്ടെന്നും സുരാജ് പറഞ്ഞു.
നിരഞ്ജന അനൂപ്, ബേസില്‍ ജോസഫ്, സുരാജ് വെഞ്ഞാറമൂട്, തന്‍വി റാം, അഭിറാം രാധാകൃഷ്ണന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമ ആദിത്യന്‍ ചന്ദ്രശേഖരന്‍ സംവിധാനം ചെയ്തിരിക്കുന്നു. 25 ഓളം പുതുമുഖ താരങ്ങളും സിനിമയിലുണ്ട്.
 
സംവിധായകനും അര്‍ജുന്‍ രാധാകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇവരുടെ പത്തൊമ്പതാമത്തെ സിനിമ കൂടിയാണിത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിലീസിന് മൂന്ന് ദിവസങ്ങള്‍,ക്രിസ്റ്റഫര്‍ പ്രൊമോ ഗാനം കണ്ടില്ലേ?