Webdunia - Bharat's app for daily news and videos

Install App

പറഞ്ഞ വാക്ക് പാലിച്ച് സുരേഷ് ഗോപി,പ്രതിഫലത്തില്‍ നിന്നും 2 ലക്ഷം രൂപ നല്‍കി സൂപ്പര്‍ താരം

കെ ആര്‍ അനൂപ്
ചൊവ്വ, 28 ഡിസം‌ബര്‍ 2021 (17:00 IST)
ഇനി മുതല്‍ ഞാന്‍ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തില്‍ നിന്നും 2 ലക്ഷം രൂപ മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന് തരുമെന്ന് സുരേഷ് ഗോപി അന്ന് പറഞ്ഞിരുന്നു.വാക്ക് പാലിച്ച്, പുതിയ ചിത്രത്തിന്റെ അഡ്വാന്‍സ് ലഭിച്ചപ്പോള്‍ തന്നെ അതില്‍ നിന്നും പറഞ്ഞ 2 ലക്ഷം രൂപ സംഘടനയ്ക്ക് ഇന്നലെ നല്‍കുകയുണ്ടായി എന്ന് രമേഷ് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചു.
 
രമേശ് പിഷാരടിയുടെ വാക്കുകളിലേക്ക് 
 
ഓര്‍മയുണ്ടാവും..ഈ മുഖം..നര്‍മം തൊഴിലാക്കിയ 200 ഓളം കുടുംബങ്ങള്‍ക്ക്..
'ഇനി മുതല്‍ ഞാന്‍ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തില്‍ നിന്നും 2 ലക്ഷം രൂപ നിങ്ങളുടെ സംഘടനയ്ക്ക് തരും' സുരേഷ് ഗോപി.
 
ടെലിവിഷന്‍ ഷോകള്‍ സംഘടിപ്പിക്കുകയും അതില്‍ നിന്നും സമാഹരിക്കുന്ന പണം ,മിമിക്രി കലാകാരന്മാരുടെ വിധവകള്‍ക്കും,കുട്ടികളുടെ വിദ്യാഭ്യാസത്തിനും,ആശുപത്രി ചിലവുകള്‍ക്കും എല്ലാം ഉപയോഗിക്കകയും മിമിക്രി കലാകാരന്മാരുടെ ഉന്നമനത്തിനു വേണ്ടി നിലകൊള്ളുകയും ,സാമൂഹികമായി ഒരു പാട് ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുകയും ചെയ്യുന്ന സംഘടന ആണ് 'MAA'( Mimicry Artist association) 
ഈ കഴിഞ്ഞ ഓണക്കാലത്ത് ഏഷ്യാനെറ്റില്‍ അവതരിപ്പിച്ച ഷോയില്‍ 
പ്രതിഫലം ഒന്നും തന്നെ വാങ്ങാതെ എത്തി;സാധാരണക്കാരായ കലാകാരന്മാരോടൊപ്പം ആടിയും പാടിയും ഹാസ്യം പറഞ്ഞും ,അനുകരിച്ചും സമയം ചെലവിട്ട സുരേഷേട്ടന്‍ പ്രഖ്യാപിച്ച വാക്കുകളാണ് ആദ്യം പറഞ്ഞത്.
പുതിയ ചിത്രത്തിന്റെ അഡ്വാന്‍സ് ലഭിച്ചപ്പോള്‍ തന്നെ അതില്‍ നിന്നും പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് 2 ലക്ഷം രൂപ സംഘടനയ്ക്ക് ഇന്നലെ നല്‍കുകയുണ്ടായി.
 
ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാതായി ജീവിതം വഴിമുട്ടിയ സ്റ്റേജ് കലാകാരന്മാരുടെ പേരിലും,സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗം എന്ന നിലയില്‍ എന്റെ വ്യക്തിപരമായ പേരിലും നന്ദി.
 
അച്ചാമ്മ വര്‍ഗീസിനെ ആവശ്യ സമയത്തു അകമഴിഞ്ഞ് സഹായിച്ച ഭരതചന്ദ്രന്‍ പിന്നീട് അവരോട് തന്നെ ചോദിച്ച ചോദ്യമാണ് ' ഓര്‍മയുണ്ടോ ഈ മുഖം 'MAA എന്ന സംഘടന പറയട്ടെ..എന്നും ഓര്‍മയുണ്ടാകും ഈ മുഖം ..
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കുറ്റവാളികളായ വിദേശികളെ ഇനി ഇന്ത്യയില്‍ കടത്തില്ല: ഉത്തരവ് പുറപ്പെടുവിച്ച് വിദേശകാര്യമന്ത്രാലയം

അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍

ഇന്ത്യയ്ക്ക് നല്‍കുന്ന ക്രൂഡോയില്‍ വില കുത്തനെ കുറച്ച് റഷ്യ; ബാരലിന് നാല് ഡോളര്‍ വരെ കുറയും

September 5, Teachers' Day 2025: അധ്യാപകദിനം ചരിത്രം

Donald Trump: 'ചൈന-റഷ്യ കൂട്ടുകെട്ടിനെ ഞങ്ങള്‍ എന്തിനു പേടിക്കണം'; വീരവാദം മുഴക്കി ട്രംപ്

അടുത്ത ലേഖനം
Show comments