Publish Date: Tue, 28 Dec 2021 (10:24 IST)
Updated Date: Tue, 28 Dec 2021 (10:27 IST)
നവംബര്‍ 25 ന് റിലീസ് ചെയ്ത സുരേഷ് ഗോപി ചിത്രമാണ് കാവല്‍. അച്ഛന്റെ സിനിമയെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് മകന്‍ ഗോകുല്‍ സുരേഷ് നല്‍കി. കാവല്‍ നെറ്റ്ഫ്‌ലിക്‌സില്‍ പ്രദര്‍ശനം ആരംഭിച്ച വിവരം ഗോകുലാണ് കൈമാറിയത്. ഇതുവരെ ചിത്രം കണ്ടിട്ടില്ലെങ്കില്‍ കാണണമെന്നും നടന്‍ അഭ്യര്‍ത്ഥിച്ചു.
വിതരണമുള്‍പ്പെടെ 6.5 കോടി രൂപ ബജറ്റില്‍ നിര്‍മ്മിച്ച ചിത്രമാണ് കാവല്‍. ജോബി ജോര്‍ജിന്റെ ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന് വലിയ ലാഭം നേടി കൊടുക്കുവാന്‍ സുരേഷ് ഗോപി ചിത്രത്തിനായി. ഒടിടിക്കും സാറ്റലൈറ്റ് അവകാശത്തിനും ഉള്‍പ്പെടെ വലിയ തുക തന്നെ നിര്‍മ്മാതാവിന് ലഭിച്ചു.10.25 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ്സ് ആണ് നടന്നത്.