Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പുറത്ത് പൈപ്പുണ്ട്, അവിടെ പോയി കഴുകിക്കോ'; സിനിമയില്‍ നേരിട്ട അവഗണനകളെ കുറിച്ച് ടൊവിനോ

Tovino Thomas
, ചൊവ്വ, 28 ഡിസം‌ബര്‍ 2021 (08:46 IST)
തുടക്കകാലത്ത് താന്‍ സിനിമയില്‍ നേരിട്ട അവഗണനകളെ കുറിച്ച് വെളിപ്പെടുത്തി നടന്‍ ടൊവിനോ തോമസ്. ചെറിയ വേഷങ്ങള്‍ ചെയ്തു നടക്കുന്ന സമയത്ത് താന്‍ മേക്കപ്പ് ചെയ്യുമ്പോഴാണ് ഒരു നടനാണ് എന്ന തോന്നല്‍ തനിക്കുണ്ടായിരുന്നതെന്ന് ടൊവിനോ പറയുന്നു. 
 
'മേക്കപ്പ് ചെയ്യുന്നതും ഷൂട്ട് കഴിയുമ്പോള്‍ മേക്കപ്പ് തുടച്ച് മാറ്റുമ്പോഴുമെല്ലാം ഞാന്‍ ഒരു നടനാണ് എന്ന തോന്നല്‍ എന്നും വരാറുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കല്‍ ഷൂട്ട് കഴിഞ്ഞ് മേക്കപ്പ് അഴിക്കാന്‍ ചെന്നപ്പോള്‍ മേക്കപ്പ് മാനോട് വെറ്റ് വൈപ്പ്‌സ് ചോദിച്ചു. അന്ന് ഞാന്‍ വലിയ നടനൊന്നുമല്ലായിരുന്നു. അതുകൊണ്ടായിരിക്കാം ചിലപ്പോള്‍ അയാള്‍ക്ക് ഞാന്‍ വെറ്റ് വൈപ്പ്‌സ് ചോദിച്ചത് ഇഷ്ടപ്പെടാതിരുന്നത്. അയാള്‍ എന്നോട് മറുപടിയായി പറഞ്ഞത് പുറത്തെ പൈപ്പില്‍ എങ്ങാനും പോയി കഴുകാനാണ്. അന്നത്തെ അനുഭവത്തിന് ശേഷം പിറ്റേന്ന് ഞാന്‍ അപ്പന്റെ കൈയ്യില്‍ നിന്നും പൈസ വാങ്ങി സ്വന്തമായി ഒരു വെറ്റ് വൈപ്പ് പാക്കറ്റുമായിട്ടാണ് ലൊക്കേഷനില്‍ പോയത്. എന്നിട്ട് അയാള്‍ കാണുന്ന തരത്തില്‍ നിന്ന് വെറ്റ് വൈപ്പ് കൊണ്ട് മുഖം തുടച്ച് പ്രതികാരം വീട്ടി,' ടൊവിനോ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുണ്ടിന്റെ മടക്കിക്കുത്തഴിച്ചിട്ട് അവന്‍ എന്നെ തൊഴുതു, ഗോപാലകൃഷ്ണന്‍ എന്നാണ് പേരെന്ന് പറഞ്ഞു; ദിലീപ് ചാന്‍സ് ചോദിച്ച് തന്റെ മുന്നിലെത്തിയ സംഭവം വിവരിച്ച് നാദിര്‍ഷ