Webdunia - Bharat's app for daily news and videos

Install App

'ഗരുഡന്‍' നവംബറില്‍ തിയറ്ററുകളിലേക്ക്, ജോലികള്‍ അതിവേഗം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്
വെള്ളി, 6 ഒക്‌ടോബര്‍ 2023 (12:36 IST)
സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഗരുഡന്‍' നവംബറില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്, അതിന്റെ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണ്.
സുരേഷ് ഗോപി ഇപ്പോള്‍ തന്റെ ഭാഗങ്ങളുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്.  
 
അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന, 'ഗരുഡന്‍' ത്രില്ലര്‍ ആണെന്ന് പറയപ്പെടുന്നു. സുരേഷ് ഗോപി പോലീസ് കമാന്‍ഡന്റായും ബിജു മേനോന്‍ കോളേജ് പ്രൊഫസറായും വേഷമിടുന്നു.മിഥുന്‍ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. 11 വര്‍ഷങ്ങള്‍ക്കുശേഷമാണ് സുരേഷ് ഗോപിക്കൊപ്പം ബിജു മേനോന്‍ അഭിനയിക്കുന്നത്.
 
മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.സുരേഷ് ഗോപിയും ബിജു മേനോനും മിഥുന്‍ മാനുവല്‍ തോമസും ലിസ്റ്റിന്‍ സ്റ്റീഫനും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണിത്.ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ സിദ്ദീഖ്, ദിലീഷ് പോത്തന്‍, ജഗദീഷ്, മേജര്‍ രവി, നിഷാന്ത് സാഗര്‍, ജയ്‌സ് ജോസ്, രഞ്ജിത്ത് കങ്കോള്‍, രഞ്ജിനി, മാളവിക തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

റഷ്യയുമായി വ്യാപാരം തുടർന്നാൽ ഉപരോധം, ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി നാറ്റോ

Karkidakam: നാളെ കര്‍ക്കിടകം ഒന്ന്

ഒരു ഒത്തുതീര്‍പ്പിനും ഇല്ല, നിമിഷപ്രിയയ്ക്ക് മാപ്പില്ല, കടുത്ത നിലപാടുമായി തലാലിന്റെ സഹോദരന്‍, അനുനയ ചര്‍ച്ചകള്‍ തുടരും

കീം പ്രവേശനം: കേരളം ഉടൻ അപ്പീൽ നൽകിയേക്കില്ല, കേരള സിലബസ് പഠിക്കുന്നവരുടെ പ്രശ്നം കോടതിയെ ബോധ്യപ്പെടുത്തും

നിർബന്ധിത സൈനിക സേവനത്തിൽ നെതന്യാഹുവിന് കാലിടറിയോ?, മുന്നണി വിടുമെന്ന് സഖ്യകക്ഷികൾ, പുതിയ പ്രതിസന്ധി

അടുത്ത ലേഖനം
Show comments