വിജയ് ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്ക് എല്ലാവരും ആവേശത്തിലാണ്. ഒക്ടോബര്‍ 19ന് പ്രദര്‍ശനത്തിന് എത്തുന്ന ലോകേഷ് കനകരാജ് ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് എത്തും. ട്രെയിലര്‍ എത്തുന്നതിന് മുന്നോടിയായി സിനിമയിലെ ഓരോ കഥാപാത്രങ്ങളുടെയും പോസ്റ്ററുകള്‍ നിര്‍മാതാക്കള്‍ പുറത്തിറക്കിയിരുന്നു. അക്കൂട്ടത്തില്‍ സിനിമ പ്രേമികള്‍ കാത്തിരുന്ന തൃഷയുടെയും പോസ്റ്റര്‍ എത്തി.
ഇപ്പോഴിതാ ലിയോയുടെ ട്രെയ്ലറിന് പ്രത്യേക പ്രദര്‍ശനങ്ങളൊന്നും ഉണ്ടാകില്ലെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ഈ വാര്‍ത്ത ആരാധകരെ നിരാശരാക്കി.
വിജയ് ആരാധകര്‍ വന്‍തോതില്‍ വന്‍തോതില്‍ തിയറ്ററുകളിലും മറ്റും തടിച്ചു കൂടുന്നതിനാല്‍ പ്രത്യേക പ്രദര്‍ശനത്തിന് പോലീസ് അനുമതി നല്‍കിയില്ല.ഒക്ടോബര്‍ 19-ന് ലിയോ പ്രദര്‍ശനത്തിനെത്തിക്കാനാണ് ഒരുങ്ങുന്നത്.ലിയോയ്ക്ക് പുലര്‍ച്ചെ ഉള്ള ഫാന്‍സ് ഷോ ഉണ്ടാകില്ലെന്ന് നേരത്തെ അറിയിച്ചതാണ്.