Select Your Language

Notifications

webdunia
webdunia
webdunia
webdunia

സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച ത്രില്ലര്‍,സുരേഷ് ഗോപിയുടെ 'ഗരുഡന്‍' ന് ആദ്യം തന്നെ മികച്ച പ്രതികരണങ്ങള്‍

Suresh Gopi garudan Suresh Gopi movie Garudan movie news film news movie news film review Suresh Gopi movie film news movie news

കെ ആര്‍ അനൂപ്

, വെള്ളി, 3 നവം‌ബര്‍ 2023 (09:12 IST)
സുരേഷ് ഗോപിയുടെ ഒരു സിനിമ 2023 തിയേറ്ററുകളില്‍ എത്താന്‍ ഇത്രയും കാലം കാത്തിരിക്കേണ്ടി വന്നു. ഒടുവില്‍ നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്ത ഗരുഡന്‍ ബിഗ് സ്‌ക്രീനുകളില്‍ ഇന്ന് എത്തും. കഴിഞ്ഞദിവസം പ്രത്യേക പ്രിവ്യൂ ഷോ കൊച്ചി പിവിആര്‍ ലുലുവില്‍ നടന്നിരുന്നു. ഇന്നലെ രാത്രി 7 മണിക്ക് ആയിരുന്നു ഷോ. സിനിമാ മേഖലയിലെ പ്രമുഖര്‍ക്കൊപ്പം തിരഞ്ഞെടുക്കപ്പെട്ട സാധാരണക്കാര്‍ക്കും ഗരുഡന്‍ റിലീസിന് മുമ്പേ കാണാനുള്ള അവസരം ഉണ്ടായിരുന്നു.
സിനിമയുടെ ആദ്യ പ്രദര്‍ശനം കേരളത്തില്‍ ഒമ്പത് മണിയോടെയാണ് ആരംഭിക്കുക. ഇന്നലെ നടന്ന പ്രിവ്യൂ ഷോയുടെ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
 
മികച്ച അഭിപ്രായങ്ങളാണ് സുരേഷ് ഗോപി ചിത്രത്തിന് ആദ്യം തന്നെ ലഭിച്ചിരിക്കുന്നത്. ആദ്യ അവസാനം കാഴ്ചക്കാരെ പിടിച്ചെടുക്കുന്ന ത്രില്ലറാണ് സിനിമയെന്നാണ് കണ്ടവര്‍ എക്‌സില്‍ കുറിക്കുന്നത്. സുരേഷ് ഗോപിക്കൊപ്പം ബിജുമേനോനും കയ്യടി വാങ്ങുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്.സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച ത്രില്ലര്‍ ആണ് ഗരുഡന്‍ എന്നും ചിലര്‍ കുറിക്കുന്നു. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് രചന നിര്‍വഹിച്ച ചിത്രം കൂടിയാണിത്. മികവുറ്റ തിരക്കഥയില്‍ നന്നായി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്ന സിനിമയാണെന്ന അഭിപ്രായവും പുറത്തുവന്നിട്ടുണ്ട്.
 
വളച്ചുകെട്ടില്ലാതെ കഥ പറയുന്ന രീതിയാണ് സിനിമയുടേത്. മുഖ്യ കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളാണ് സിനിമയെന്നാണ് വിവരം. ആദ്യം പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ സുരേഷ് ഗോപിയുടെ വന്‍ വിജയമാകുന്ന ചിത്രമായി ഗരുഡന്‍ മാറും.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണൂർ സ്‌ക്വാഡിൻ്റെ അവസാന ഷോ, ഗരുഡനായി വഴിമാറി മമ്മൂട്ടി ചിത്രം