Select Your Language

Notifications

webdunia
webdunia
webdunia
Thursday, 24 April 2025
webdunia

അഞ്ചുമാസംകൊണ്ട് വീട് പണി പൂര്‍ത്തിയായി,പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സുരേഷ് ഗോപിയുടെ ഓണസമ്മാനം

Suresh Gopi new house charity Suresh Gopi charity news Suresh Gopi news Suresh Gopi bilte House forest student Kerala news movie news film news 450 square feet house Suresh Gopi happiness news

കെ ആര്‍ അനൂപ്

, വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (12:13 IST)
ഓണസമ്മാനമായി പ്ലസ് വണ്‍ വിദ്യാര്‍ഥി റിതുല്‍ രാജിന് പുത്തന്‍ വീട് സമ്മാനിച്ച് സുരേഷ് ഗോപി.നാട്ടിക എസ്എന്‍ ട്രസ്റ്റ്  സ്‌കൂളിലെ വിദ്യാര്‍ഥിയാണ് റിതുല്‍.നാട്ടിക എകെജി കോളനിയിലെ പുതുതായി നിര്‍മ്മിച്ച വീട്ടിലേക്ക് സുരേഷ് ഗോപി എത്തി, പാലുകാച്ചി. നേരത്തെ പണയത്തില്‍ ആയിരുന്ന വീട് ജപ്തി ചെയ്യുമെന്ന അവസ്ഥയില്‍ എത്തിയപ്പോള്‍ സുഹൃത്തുക്കളും സ്‌കൂളിലെ അധ്യാപകരും റിതുലിനായി ഒരുമിച്ചു. അവരുടെ ലക്ഷ്യം ഒന്നുമാത്രം പണയത്തിലായ ആധാരം തിരിച്ചെടുക്കണം. പലവിധ ചലഞ്ചുകള്‍ നടത്തി പണം സ്വരൂപിച്ച് ആധാരം തിരിച്ചെടുത്തു.ആധാരം കൈമാറ്റച്ചടങ്ങിനു സ്‌കൂളിലെത്തിയ സുരേഷ് ഗോപി റിതുല്‍ രാജിനെ കുറിച്ച് കൂടുതല്‍ അറിഞ്ഞു. 
 
ആ ചടങ്ങില്‍ വച്ചുതന്നെ പുതിയ വീട് നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞു. അഞ്ചുമാസംകൊണ്ട് വീട് പണി പൂര്‍ത്തിയായി.5 മാസം കൊണ്ടു വീടുപണി പൂര്‍ത്തിയാക്കി.2 മുറിയും ഒരു ഹാളും അടുക്കളയും സിറ്റൗട്ടുമുള്ള 450 ചതുരശ്ര അടി വീടാണ് റിതുലിനെ നിര്‍മ്മിച്ച നല്‍കിയത്.
 
സേവാഭാരതി തൃപ്രയാര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ 50 തൊഴിലാളികളും എസ്എന്‍ ട്രസ്റ്റ് സ്‌കൂളിലെ വിദ്യാര്‍ഥികളും ചേര്‍ന്നാണ് വീട് പണി പൂര്‍ത്തിയാക്കിയത്. ആവശ്യമായ സാമഗ്രികള്‍ സുമനസ്സുകള്‍ നല്‍കുകയും ചെയ്തു. കോ-ഓര്‍ഡിനേറ്റര്‍ ശലഭ ജ്യോതിഷിനെ സുരേഷ് ഗോപി പൊന്നാടയണിയിച്ചു.
 
 
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'വിജയ്യെപ്പോലെ നൃത്തം ചെയ്യാന്‍ ആകില്ല';'ജവാന്‍' നൃത്ത സംവിധായകനോട് അക്കാര്യം പറഞ്ഞിരുന്നുവെന്ന് ഷാരൂഖ് ഖാന്‍