Webdunia - Bharat's app for daily news and videos

Install App

'ചിന്താമണി കൊലക്കേസ് 2' മാത്രമല്ല ! വരാനുള്ളത് സുരേഷ് ഗോപിയുടെ ഈ വിജയ ചിത്രങ്ങളുടെ രണ്ടാം ഭാഗവും

കെ ആര്‍ അനൂപ്
വെള്ളി, 10 ഫെബ്രുവരി 2023 (10:33 IST)
സുരേഷ് ഗോപി ആരാധകര്‍ക്ക് ഒരുപാട് പ്രതീക്ഷകള്‍ നല്‍കുന്ന വര്‍ഷമാണ് 2023. തങ്ങളുടെ പ്രിയ താരത്തിന്റെ പഴയ സിനിമകള്‍ക്ക് രണ്ടാം ഭാഗം വരുന്നു. 'ചിന്താമണി കൊലക്കേസി'ന്റെ തുടര്‍ച്ച ചിത്രം ആരംഭിക്കുകയായി.
 
എ കെ സാജന്‍ തിരക്കഥയെഴുതുന്ന ചിന്താമണി കൊലക്കേസിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചനകള്‍ കഴിഞ്ഞദിവസം സംവിധായകന്‍ ഷാജി കൈലാസ് നല്‍കിയിരുന്നു. പുതിയ പോസ്റ്റര്‍ സംവിധായകന്‍ പുറത്തിറക്കി.
 
സമ്മര്‍ ഇന്‍ ബത്‌ലഹേം
 
എത്ര കണ്ടാലും മതിവരാത്ത സിബി മലയില്‍ ചിത്രമായ 'സമ്മര്‍ ഇന്‍ ബത്‌ലഹേം' റിലീസ് ആയിട്ട് 23 വര്‍ഷങ്ങള്‍ പിന്നിടുന്നു. സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നു .സുരേഷ് ഗോപിയുടെ ഡെന്നിസിന്റെ ഫാമിലേക്ക് അവധിക്കാലം ആഘോഷിക്കാനായി എത്തുന്ന മുത്തശ്ശനും മുത്തശ്ശിയും കുട്ടികളും ഓരോ തവണ കാണുമ്പോഴും പുത്തന്‍ അനുഭവങ്ങളാണ് കാഴ്ചക്കാരന് സമ്മാനിക്കുന്നത്.വരാനിരിക്കുന്ന ചിത്രം പ്രീക്വലിന്റെ തുടര്‍ച്ചയാകില്ല.സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍, കലാഭവന്‍ മണി എന്നിവര്‍ അഭിനയിച്ച ചിത്രം 1998 ല്‍ പുറത്തിറങ്ങി.
 
 ഹൈവേ 2
 
സംവിധായകന്‍ ജയരാജും സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയും 1995ല്‍ പുറത്തിറങ്ങിയ 'ഹൈവേ'യുടെ രണ്ടാം ഭാഗത്തിനായി വീണ്ടും ഒന്നിക്കുന്നു. 'ഹൈവേ 2' എന്നാണ് തുടര്‍ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സുരേഷ് ഗോപിയുടെ 254-ാമത്തെ പ്രൊജക്റ്റ് കൂടിയാണ്. ചിത്രീകരണം വൈകാതെ ആരംഭിക്കും എന്നാണ് വിവരം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments